India

ജനങ്ങള്‍ പ്രളയക്കെടുതിയില്‍; ബിജെപി ഉപമുഖ്യമന്ത്രി സിനിമ തിയേറ്ററില്‍, പ്രതിഷേധം 

ബീഹാറില്‍ പ്രളയത്തില്‍ ജനങ്ങള്‍ ദുരിതം അനുഭവിക്കുമ്പോള്‍ സിനിമ കാണാന്‍ പോയ ഉപമുഖ്യമന്ത്രിക്കെതിരെ വ്യാപക വിമര്‍ശനം

സമകാലിക മലയാളം ഡെസ്ക്

പറ്റ്‌ന: ബീഹാറില്‍ പ്രളയത്തില്‍ ജനങ്ങള്‍ ദുരിതം അനുഭവിക്കുമ്പോള്‍ സിനിമ കാണാന്‍ പോയ ഉപമുഖ്യമന്ത്രിക്കെതിരെ വ്യാപക വിമര്‍ശനം. കനത്തമഴയില്‍ ബീഹാര്‍ പ്രളയ കെടുതി നേരിടുകയാണ്. ഇതിനിടെ ഹൃതിക് റോഷന്‍ നായകനായ സൂപ്പര്‍ 30 സിനിമ കാണാന്‍ പോയ സുശീല്‍ മോദിയുടെ നടപടിക്കെതിരെയാണ് വ്യാപക വിമര്‍ശനം ഉയരുന്നത്. അതേസമയം പ്രളയബാധിതരായ കുടുംബങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും ഒരേ സമയം നിരവധി കാര്യങ്ങള്‍ ഒരുമിച്ച് ചെയ്യാന്‍ കഴിയുമെന്നുമായിരുന്നു സുശീല്‍ മോദിയുടെ പ്രതികരണം.

സൂപ്പര്‍ 30 സിനിമ കണ്ടതിന് പുറമേ സിനിമയുടെ അണിയറ പ്രവര്‍ത്തകരായ ഹൃതിക് റോഷന്‍ ഉള്‍പ്പെടെയുളളവരുമായി കൂടിക്കാഴ്ച നടത്താനും സുശീല്‍ മോദി സമയം കണ്ടെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതാണ് മുഖ്യമായി പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിന് ഇടയാക്കിയത്.
ബീഹാറില്‍ പ്രളയത്തില്‍ ദുരിതത്തിലായ ജനങ്ങളുടെ നിലവിളി തുടരുമ്പോള്‍ സുശീല്‍ മോദി സിനിമ കണ്ട് ആസ്വദിക്കുകയായിരുന്നുവെന്ന് ആര്‍ജെഡി ആരോപിച്ചു. വിഷയത്തെ ഗൗരവത്തോടെ കാണാത്ത സര്‍ക്കാരിന്റെ നടപടിയെയും ആര്‍ജെഡി ചോദ്യം ചെയ്തു. 

'പ്രളയക്കെടുതിയില്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ ജനം ബുദ്ധിമുട്ടുകയാണ്. എന്നാല്‍ ഒരു ലജ്ജയുമില്ലാതെ ഉപമുഖ്യമന്ത്രി സുശീല്‍ മോദി ബിജെപിയിലെ മറ്റു നിയമസഭ സാമാജികര്‍ക്കും മന്ത്രിമാര്‍ക്കുമൊപ്പം സിനിമ കാണുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്, ഭക്ഷണവും വെളളവും സിനിമയും ഒഴിവാക്കണമെന്നാണോ പറയുന്നത് എന്നായിരുന്നു എംഎല്‍എമാരുടെ പ്രതികരണം, ജനങ്ങള്‍ മരിച്ചുവീഴുകയാണെങ്കില്‍, അങ്ങനെയാവട്ടെ എന്നതായിരുന്നു അവരുടെ പ്രതികരണം' - ആര്‍ജെഡി ട്വിറ്റ് ചെയ്തു.

സിനിമ കണ്ടതുമായി ബന്ധപ്പെട്ട് തന്നെ അപമാനിക്കാനുളള ശ്രമം നടക്കുകയാണെന്ന് സുശീല്‍ മോദി ആരോപിച്ചു. 'പ്രളയബാധിതരെ ഞങ്ങള്‍ സഹായിച്ചുവരികയാണ്. അവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതും തുടരുകയാണ്. ഒരേ സമയം നിരവധി കാര്യങ്ങള്‍ ഒരുമിച്ച് ചെയ്യാന്‍ കഴിയും'- സുശീല്‍ മോദി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT