ഫയല്‍ ചിത്രം 
India

ജയ്പൂര്‍ സ്‌ഫോടനപരമ്പര : നാലു പ്രതികള്‍ക്ക് വധശിക്ഷ

2008 മെയ് 13നാണ് ജയ്പൂരില്‍ സ്‌ഫോടന പരമ്പര ഉണ്ടായത്. സ്‌ഫോടനങ്ങളില്‍ 71 പേര്‍ കൊല്ലപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: ജയ്പൂര്‍ സ്‌ഫോടന പരമ്പര കേസിലെ പ്രതികള്‍ക്ക് വധശിക്ഷ. കേസിലെ പ്രതികളായ സര്‍വാര്‍ ആസ്മി, മുഹമ്മദ് സെയ്ഫ്, സെയ്ഫുര്‍ റഹ്മാന്‍, സല്‍മാന്‍ എന്നിവരെയാണ് പ്രത്യേക കോടതി വധശിക്ഷയ്ക്ക് ശിക്ഷിച്ചത്. കേസിലെ ഒരു പ്രതിയായ ഷഹബാസ് ഹസനെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടിരുന്നു.

2008 മെയ് 13നാണ് ജയ്പൂരില്‍ സ്‌ഫോടന പരമ്പര ഉണ്ടായത്. സ്‌ഫോടനങ്ങളില്‍ 71 പേര്‍ കൊല്ലപ്പെട്ടു. 185 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരേ ദിവസം ഒമ്പത് ഇടങ്ങളിലാണ് സ്‌ഫോടനം ഉണ്ടായത്. പത്തിടത്താണ് സ്‌ഫോടന വസ്തുക്കള്‍ സ്ഥാപിച്ചിരുന്നത്. ഒരെണ്ണം പൊട്ടിത്തെറിച്ചില്ല.

നേരത്തെ, ഫെബ്രുവരി 2018ല്‍ ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരനായ ആരിസ് ഖാന്‍ അലിയാസ് ജുനൈദിനെ ഡല്‍ഹി സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹി, ജയ്പൂര്‍, അഹമ്മദാബാദ്, ഉത്തര്‍പ്രദേശ് കോടതി എന്നിവിടങ്ങളിലെ സ്‌ഫോടനത്തിനു പിന്നിലെ സൂത്രധാരന്‍ ഇയാളാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ജയ്പൂരില്‍ സ്‌ഫോടനം നടത്തുന്നതിനായി ആരിസ് ഖാന്‍ ആതിഫ് അമീന്‍ എന്നയാള്‍ക്കൊപ്പം ഉഡുപ്പിയില്‍ നിന്ന് സ്‌ഫോടന വസ്തുക്കള്‍ ശേഖരിച്ചതായും അന്വേഷണ സംഘം കണ്ടെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21