India

ജാമിയയില്‍ വീണ്ടും വെടിവയ്പ്; അക്രമിസംഘം എത്തിയത് ബൈക്കില്‍; പ്രതികള്‍ രക്ഷപ്പെട്ടു; ആര്‍ക്കും പരിക്കില്ല;  പ്രതിഷേധം ശക്തം

കഴിഞ്ഞ നാലു ദിവസത്തിനിടെ ഡല്‍ഹിയിലുണ്ടായ മൂന്നാമത്തെ വെടിവയ്പാണിത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജാമിയ മിലിയ സര്‍വകലാശാലയുടെ ഗെയ്റ്റിന് സമീപം വെടിവയ്പ്. ആര്‍ക്കും പരുക്കില്ല. ചുവന്ന സ്‌കൂട്ടിയിലെത്തിയ രണ്ടു പേരാണു വെടിയുതിര്‍ത്തതെന്നു ജാമിയ കോഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. അവരിലൊരാള്‍ ചുവന്ന ജാക്കറ്റ് ധരിച്ചിരുന്നു. അക്രമികള്‍ രക്ഷപ്പെട്ടു

കഴിഞ്ഞ നാലു ദിവസത്തിനിടെ ഡല്‍ഹിയിലുണ്ടായ മൂന്നാമത്തെ വെടിവയ്പാണിത്. സമരഭൂമിയായ ഷഹീന്‍ ബാഗില്‍ നിന്ന് 2 കിലോമീറ്റര്‍ ദൂരെയാണു സംഭവം. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. പൗരത്വസമരത്തിനായി രാത്രി ജാമിയ ഗേറ്റുകള്‍ക്കു സമീപം വലിയ ആള്‍ക്കൂട്ടമുണ്ടായിരുന്നു. 

വെടിയൊച്ച കേട്ടതിനെത്തുടര്‍ന്ന് ആളുകള്‍ ഓടിമാറുന്നത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വിഡിയോകളില്‍ കാണാം. പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം പരിശോധിച്ചെങ്കിലും വെടിവയ്പു നടന്നതിന്റെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി