പ്രതീകാത്മക ചിത്രം 
India

'ജീവിക്കാന്‍ വഴിയില്ല'; 15,000രൂപയ്ക്ക് പതിനേഴുകാരിയെ കടത്തി കൊണ്ടുവന്നു  സെക്‌സ് റാക്കറ്റ് നടത്തി, ഭാര്യയും ഭര്‍ത്താവും പിടിയില്‍

ബംഗ്ലാദേശില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തികൊണ്ടുവന്ന് സെക്‌സ് റാക്കറ്റ് നടത്തിയ സംഘം അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

സൂറത്ത്: ബംഗ്ലാദേശില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തികൊണ്ടുവന്ന് സെക്‌സ് റാക്കറ്റ് നടത്തിയ സംഘം അറസ്റ്റില്‍. ഗുജറാത്തിലെ സൂറത്തില്‍ നിന്നാണ് ദമ്പതികള്‍ അടക്കമുള്ള മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്തത്.  ഷരീഫുള്‍ ഷക്കീര്‍, ഇയാളുടെ ഭാര്യ അജ്മിറ ഖതും, മുസ്തഫ ഷക്കീര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ മൂന്നുപേരും ബംഗ്ലാദേശ് സ്വദേശികളാണ്. അനധികൃതമായാണ് ഇവര്‍ ഇന്ത്യയില്‍ കഴിഞ്ഞുവന്നത്. 

ജോലി തേടി ഇന്ത്യയിലെത്തിയ ഷരീഫുളിനും ഭാര്യയ്ക്കും ജീവിക്കാന്‍ വഴിയില്ലാതായി. തുടര്‍ന്ന് സ്വന്തം നാട്ടില്‍ നിന്ന് പെണ്‍കുട്ടിയെ കടത്തികൊണ്ടുവന്നത് ലൈംഗിക തൊഴില്‍ ചെയ്യിച്ച് പണമുണ്ടാക്കാന്‍ ഇവര്‍ പദ്ധതിയിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

ഇവര്‍ മുസ്തഫയെ സമീപിച്ചു. ബംഗ്ലാദേശിലെ ഗ്രമത്തില്‍ നിന്ന് 15,000രൂപ കൊടുത്താണ് മുസ്തഫ പെണ്‍കുട്ടിയെ കടത്തികൊണ്ടുവന്നത്. പെണ്‍കുട്ടിയേയും തന്നെയും അതിര്‍ത്തി കടത്തിവിടാന്‍ ഒരു ഏജന്റിന് മുസ്തഫ 4,000രൂപ നല്‍കിയിരുന്നു. 

ബംഗ്ലാദേശില്‍ നിന്ന് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുവന്നെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കുടുക്കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി