പ്രതീകാത്മക ചിത്രം 
India

'ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം അമ്മൂമ്മയുടെ മന്ത്രവാദം'; 62 കാരിയെ കോടാലി കൊണ്ട്‌ അടിച്ചു കൊന്നു, ചെറുമകന്‍ ഒളിവില്‍ 

മഹാരാഷ്ട്രയില്‍ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം മന്ത്രവാദമാണ് എന്ന് സംശയിച്ച് അമ്മൂമ്മയെ ചെറുമകന്‍ കൊലപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം മന്ത്രവാദമാണ് എന്ന് സംശയിച്ച് അമ്മൂമ്മയെ ചെറുമകന്‍ കൊലപ്പെടുത്തി. കോടാലി കൊണ്ട് നിരവധി തവണ അടിച്ചാണ് യുവാവ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്കായുളള തെരച്ചില്‍ ആരംഭിച്ചു.

മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് സംഭവം. വിക്രംഗഡ് താലൂക്കിലെ യശ്വന്ത് നഗര്‍ സ്ഥലവാസിയായ കൈലാസ് ഡാങ്‌ടെയാണ് പ്രതി. ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം അമ്മൂമ്മയുടെ മന്ത്രവാദമാണ് എന്ന സംശയമാണ് പ്രകോപനത്തിന് കാരണം. ഇതിന്റെ പേരില്‍ ഇരുവരും നിരവധി തവണ വഴക്കിട്ടിരുന്നതായും പൊലീസ് പറയുന്നു.

ഞായറാഴ്ചയാണ് സംഭവം. കോടാലി ഉപയോഗിച്ച് നിരവധി തവണ അടിക്കുകയായിരുന്നു. 62കാരി തത്ക്ഷണം മരിച്ചു. തുടര്‍ന്ന് സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞ പ്രതിയെ പിടികൂടാന്‍ പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കൊലപാതക കുറ്റം ചുമത്തി കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം