India

'ഇതില്‍ ഇത്ര പറയാന്‍ എന്താണുള്ളത്? ഞങ്ങളും വളര്‍ത്തുമൃഗങ്ങള്‍ക്ക് സര്‍നെയിം നല്‍കാറുണ്ട്'

വളര്‍ത്തുമൃഗത്തോടുള്ള സ്‌നേഹത്തിന്റെ പേരിലാണ് കുടുംബം അങ്ങനെ ചെയ്‌തെന്നും താനും അങ്ങനെ ചെയ്യാറുണ്ടെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം രവീണ ടണ്ടന്‍.

Author : സമകാലിക മലയാളം ഡെസ്ക്

ചുഞ്ചു നായര്‍ എന്ന വളര്‍ത്തുപൂച്ചയുടെ ഓര്‍മ്മദിനത്തില്‍ വീട്ടുകാര്‍ നല്‍കിയ പത്രപ്പരസ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഇതിനെച്ചുറ്റിപ്പറ്റി അനേകം ട്രോളുകളും പോസ്റ്റുകളും വരുന്നുണ്ട്. നായര്‍ ജാതി വാല്‍ നല്‍കിയതിന്റെ പേരില്‍ കുടുംബത്തെ പരിഹസിച്ചാണ് മിക്കവരും രംഗത്തെത്തുന്നത്. 

എന്നാല്‍ തങ്ങളുടെ വളര്‍ത്തുമൃഗത്തോടുള്ള സ്‌നേഹത്തിന്റെ പേരിലാണ് കുടുംബം അങ്ങനെ ചെയ്‌തെന്നും താനും അങ്ങനെ ചെയ്യാറുണ്ടെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം രവീണ ടണ്ടന്‍. ഇതില്‍ ജാതിക്ക് യാതൊരു ബന്ധവുമില്ലെന്നും താരം വ്യക്തമാക്കി.

'ആളുകള്‍ക്ക് ഒരു പണിയുമില്ല. മൃഗങ്ങള്‍ക്ക് സര്‍നെയിം നല്‍കുന്നതില്‍ ജാതിക്കൊരു പങ്കുമില്ല. എന്റെ എല്ലാവളര്‍ത്തു മൃഗങ്ങള്‍ക്കും അവയുടെ വാക്‌സിനേഷന്‍ ഫയലില്‍ ഞങ്ങളുടെ സര്‍നെയിം ആണ് നല്‍കിയിട്ടുള്ളത്. ഇത് സ്‌നേഹവും വാത്സല്യവുമാണ്'- രവീണ ട്വീറ്റ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി