India

'ഞങ്ങള്‍ക്ക് സമ്മാനം വേണ്ട, പകരം പണം ബിജെപിക്ക് നല്‍കൂ, ഒപ്പം വോട്ടും'; വൈറലായ വിവാഹക്കുറിയെ പ്രശംസിച്ച് മോദി 

കേന്ദ്ര സര്‍ക്കാരിന് അനുകൂലമായി ക്ഷണക്കത്ത് തയാറാക്കിയതിന്റെ പേരില്‍ ദമ്പതികളെത്തേടി പ്രധാനമന്ത്രിയുടെ അഭിനന്ദനവും എത്തി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി; ബിജെപിയ്ക്ക് അനൂകൂലമായി വോട്ടു ചെയ്യണമെന്ന അഭ്യര്‍ത്ഥനയുമായി വിവാഹക്ഷണപത്രം ഒരുക്കി ഗുജറാത്തിലെ ദമ്പതികള്‍. ബിജെപിയ്ക്ക് വരുന്ന തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യണം എന്നു പറയുന്ന ക്ഷണക്കത്തില്‍ റഫാല്‍ ഇടപാടിനെ ന്യായീകരിക്കാനും ശ്രമിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന് അനുകൂലമായി ക്ഷണക്കത്ത് തയാറാക്കിയതിന്റെ പേരില്‍ ദമ്പതികളെത്തേടി പ്രധാനമന്ത്രിയുടെ അഭിനന്ദനവും എത്തി.

സൂറത്തിലുള്ള യുവരാജ് പൊഖ്‌റാനയുടേയും സാക്ഷിയുടേയും വിവാഹ ക്ഷണപ്പത്രമാണ് രാഷ്ട്രീയം നിറം നല്‍കി വ്യത്യസ്തമാക്കിയത്. സാധാരണ ക്ഷണക്കത്തിലേതു പോലുള്ള ഉള്ളടക്കം തന്നെയാണ് ഇതിലുണ്ടായിരുന്നത്. വിവാഹദിനവും വിവാഹവേദിയുമെല്ലാം ഇതില്‍ പറഞ്ഞിട്ടുണ്ട്. അതിനൊപ്പം താഴെയായി ബോക്‌സിനുള്ളിലായാണ് ബിജെപിക്ക് വേണ്ടി സ്ഥലം കണ്ടെത്തിയിരുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന അഭ്യര്‍ഥനയും ക്ഷണപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. വിവാഹ സമ്മാനമായി പണമാണ് നല്‍കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അത് മൊബൈല്‍ ആപ്പ് വഴി ബിജെപിക്ക് നല്‍കിയാല്‍ മതിയെന്നും വ്യക്തമാക്കിയിരുന്നു. ക്ഷണപത്രത്തിന്റെ പിന്‍ഭാഗത്താണ് റഫാല്‍ കരാറിനെപ്പറ്റി പരാമര്‍ശിക്കുന്നത്. ശാന്തരായിരിക്കൂ ഒപ്പം 'നമോ'യെ വിശ്വസിക്കൂ എന്ന തലക്കെട്ടിലാണ് റഫാല്‍ കരാറിനെ ന്യായീകരിക്കുന്ന വിവരങ്ങള്‍. 

കഴിഞ്ഞ ചൊവ്വാഴ്ച ആയിരുന്നു ഇവരുടെ വിവാഹം. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ അഭിനന്ദന സന്ദേശം ഇവരെത്തേടി എത്തിയത്. യുവരാജിന്റെ അമ്മയ്ക്കാണ് പ്രധാനമന്ത്രി കത്തയച്ചത്. വ്യത്യസ്തമായ ക്ഷണപ്പത്രം ശ്രദ്ധയില്‍പ്പെട്ടെന്നും അതിലൂടെ കുടുംബത്തിന് രാജ്യത്തോടുള്ള സ്‌നേഹം മനസിലായെന്നുമാണ് അദ്ദേഹം പറയുന്നത്. രാജ്യത്താനായി കൂടുതല്‍ പ്രയത്‌നിക്കാന്‍ ഇത് തന്നെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

SCROLL FOR NEXT