India

ഞാനും മുതിര്‍ന്ന നേതാവാണ്; ഞാന്‍ നിങ്ങളോട് ഈഗോ കാണിച്ചിട്ടില്ലെന്ന് ചന്ദ്രബാബു നായിഡു

ഞാനും രാജ്യത്തെ മുതിര്‍ന്ന നേതാവാണ്. എന്നാല്‍ ഒരിക്കലും ഞാന്‍ നിങ്ങളുടെ മുന്നില്‍ ഈഗോ കാണിച്ചിട്ടില്ലെന്ന് ടിഡിപി നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു 

Author : സമകാലിക മലയാളം ഡെസ്ക്

വിജയവാഡ: ടിഡിപി എന്‍ഡിഎ വിട്ടതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു. ഞാനും രാജ്യത്തെ മുതിര്‍ന്ന നേതാവാണ്. എന്നാല്‍ ഒരിക്കലും ഞാന്‍ നിങ്ങളുടെ മുന്നില്‍ ഈഗോ കാണിച്ചിട്ടില്ലെന്ന് നായിഡു പറഞ്ഞു. സംസ്ഥാനത്തിന് പ്രത്യേക പാക്കേജ് ന്നായിരുന്നു ഞങ്ങളുടെ ആവശ്യം. എന്നാല്‍ കേന്ദ്രം കാണിച്ചത് അന്യായമാണെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

സംസ്ഥാനത്തിന്‍റെ വിഭജന സമയത്തുണ്ടായ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ല. അന്ന് തന്നെ പ്രത്യേക പദവി നൽകിയിരുന്നുവെങ്കിൽ ഇന്ന് പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല.സ്വാർഥമായ താൽപര്യങ്ങൾക്കുവേണ്ടിയല്ല തങ്ങൾ എൻ.ഡി.എ വിട്ടത്. ആന്ധ്രക്ക് വേണ്ടിയാണ്. നാല് വർഷത്തിനിടെ ഈ ആവശ്യമുന്നയിച്ച് 29 തവണയാണ് താൻ ഡൽഹിയിൽ പോയത്. ഇത്തവണത്തെ ബജറ്റിലും തങ്ങളുടെ ആവശ്യം ഉൾപ്പെടുത്താൻ മോദി സർക്കാർ തയ്യാറായിരുന്നില്ലെന്നും നായിഡു നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. പ്രത്യേക പദവി നല്‍കാത്ത സാഹചര്യത്തില്‍ ടിഡിപി മന്ത്രിമാര്‍ രാജിവെക്കുകയും എന്‍ഡിഎ വിടുകയും ചെയ്തിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി