India

ട്യൂഷന് വന്ന പെണ്‍കുട്ടിക്ക് നേരെ നഗ്നതാ പ്രദര്‍ശനവും ലൈംഗിക ചേഷ്ടകളും: ട്യൂഷന്‍ ടീച്ചറുടെ അച്ഛന്‍ അറസ്റ്റില്‍

പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് 68കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. 

Author : സമകാലിക മലയാളം ഡെസ്ക്

പൂനെ: ട്യൂഷന്‍ പഠിക്കാനെത്തിയ പതിമൂന്ന്കാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനവും ലൈംഗിക ചേഷ്ടകളും. ട്യൂഷന്‍ ടീച്ചറുടെ അച്ഛനാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയത്. പൂനെയിലാണ് സംഭവം. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് 68കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. 

ട്യൂഷന്‍ ടീച്ചര്‍ വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നു ടീച്ചറുടെ അച്ഛന്‍ വീട്ടിലെത്തിയ പെണ്‍കുട്ടിയ്ക്ക് നേരെ  നഗ്‌നതാ പ്രദര്‍ശനവും ലൈംഗിക വൈകൃതവും കാട്ടിയിരുന്നത്. സെപ്തംബര്‍ 25ാം തിയതി മുതല്‍ 27ാം തിയതിവരെയുള്ള മൂന്ന് ദിവസങ്ങളിലായിരുന്നു ഇതെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ പറയുന്നുണ്ട്. കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചെന്നും പരാതി വ്യക്തമാക്കുന്നു.

ആദ്യം വീട്ടുകാരോട് പറയാന്‍ പെണ്‍കുട്ടി തയ്യാറായിരുന്നില്ല. എന്നാല്‍ നഗ്‌നതാ പ്രദര്‍ശനം സഹിക്കാതെ വന്നതോടെ ആദ്യം അമ്മയോട് എല്ലാം പറയുകയായിരുന്നു. അറസ്റ്റിലായ ഇയാള്‍ക്കെതിരെ പോസ്‌കോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് പുനരന്വേഷണം; ഹര്‍ജി നാളെ ഹൈക്കോടതിയില്‍

'മഴ'യിൽ അഫ്​ഗാൻ 'ഷോക്ക്'! 349 റണ്‍സ് തൂക്കിയിട്ടും ഇന്ത്യ എ തോറ്റു

ചെങ്കൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ക്ഷേത്രം കീഴ്ശാന്തി മരിച്ചു; ലോറി ഡ്രൈവർക്കെതിരെ കേസ്

സ്‌കൂള്‍ വിട്ടെത്തി കുളിക്കാനിറങ്ങി; ആറും എട്ടും വയസ്സുള്ള സഹോദരങ്ങള്‍ കുളത്തില്‍ മുങ്ങി മരിച്ചു

'വിശ്വാസം നഷ്ടപ്പെട്ടു'; പാലാ ന​ഗരസഭയിലെ ഭരണ പ്രതിസന്ധി; 5 കോൺ​ഗ്രസ് കൗൺസിലർമാർ നേതൃത്വത്തിനു കത്തയച്ചു

SCROLL FOR NEXT