India

ട്രാന്‍സ് യുവതിയെ ജനക്കൂട്ടം റെയില്‍വേ ട്രാക്കിലിട്ട് തല്ലിക്കൊന്നു; ആക്രമണം കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന സംശയത്തില്‍

കല്ലുകളുപയോഗിച്ച് തലക്കടിച്ചും  മര്‍ദ്ദിച്ചുമാണ് കൊലപ്പെടുത്തിയത്. ചെറുപ്പക്കാരാണ് ആക്രമണം നടത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത; കുട്ടിയെ മോഷ്ടിക്കുന്നവരെന്ന് ആരോപിച്ച് ട്രാന്‍സ്‌ജെന്റര്‍ യുവതിയെ ജനക്കൂട്ടം തല്ലിക്കൊന്നു. പശ്ചിമബംഗാളിലെ ജല്‍പായ്ഗുരിയിലാണ് ക്രൂരകൃത്യം അരങ്ങേറിയത്. കുട്ടിയെ മോഷ്ടിക്കുന്നവരാണെന്ന സംശയത്തിലായിരുന്നു മര്‍ദ്ദനം. റെയില്‍വേ ട്രാക്കിലിട്ട് ട്രാന്‍സ് യുവതിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. 

കല്ലുകളുപയോഗിച്ച് തലക്കടിച്ചും  മര്‍ദ്ദിച്ചുമാണ് കൊലപ്പെടുത്തിയത്. ചെറുപ്പക്കാരാണ് ആക്രമണം നടത്തിയത്. രക്തത്തില്‍ കുളിച്ച് അബോധാവസ്ഥയിലായ ഇവരെ ആരും ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറായില്ല. പിന്നീട് പൊലീസെത്തിയാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഇവരെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നവര്‍ ഇറങ്ങിയിട്ടുണ്ടെന്ന പ്രചരണമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് സംശയം തോന്നിയ ട്രാന്‍സ്‌ജെന്‍ഡറിനെ ആള്‍ക്കൂട്ടം ആക്രമിച്ചത്. എന്നാല്‍ ഇതുവരെയും ജില്ലയില്‍ ഒരിടത്തു നിന്നും കുട്ടിയെ നഷ്ടപ്പെട്ടതായുള്ള കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു മാസങ്ങളായി കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരായി മുദ്രകുത്തി നിരവധി പേരാണ് ക്രൂരമായി ആക്രമിക്കപ്പെടുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സമവായമില്ല, ഗ്രൂപ്പ് തര്‍ക്കം രൂക്ഷം; കെപിസിസി പുനഃസംഘടന മരവിപ്പിച്ച് ഹൈക്കമാന്‍ഡ്

പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു; അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ടി20 ഇന്ന്