India

ട്വിറ്ററിലും കൈവെച്ച് മീരാ കുമാര്‍; സുഷമയ്ക്കുള്ള മറുപടി ഇനി ട്വിറ്ററിലൂടെ തന്നെ വന്നേക്കും

ഇനി ട്വിറ്ററിലൂടെ തന്നെ മീരാ കുമാര്‍, സുഷമ സ്വരാജിന് മറുപടി നല്‍കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി മീരാ കുമാറിനെ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ മീരാ കുമാറിന് നേരെ വിമര്‍ശനവുമായി എത്തിയത്. എന്നാല്‍ സുഷമയുടെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ട്വിറ്ററില്‍ തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് മീരാ കുമാര്‍ ഇപ്പോള്‍. 

ഇനി ട്വിറ്ററിലൂടെ തന്നെ മീരാ കുമാര്‍, സുഷമ സ്വരാജിന് മറുപടി നല്‍കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. തിങ്കളാഴ്ച ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയ മീരാ കുമാര്‍ എല്ലാവര്‍ക്കും റമദാന്‍ ആശംസ നേര്‍ന്നു. 

2013ല്‍ മീരാ കുമാര്‍ ലോക്‌സഭാ സ്പീക്കറായിരുന്ന സമയത്ത് ലോക്‌സഭയില്‍ സുഷയമുടെ ആറ് മിനിറ്റുള്ള സംസാരം 60 തവണ മീരാ കുമാര്‍ തടയപ്പെടുത്തിയെന്ന് ആരോപണമായിരുന്നു സുഷമ ട്വിറ്ററിലൂടെ ഉന്നയിച്ചത്. സുഷമയുടെ ആരോപണത്തെ പ്രതിരോധിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയും രംഗത്തെത്തിയിരുന്നു. 

മീരാ കുമാറിനെ പുകഴ്ത്തി സുഷമ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ആയിരുന്നു കോണ്‍ഗ്രസ് പാര്‍ട്ടി പുറത്തുവിട്ടത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT