India

ഡല്‍ഹിയില്‍ ഇടത് പാര്‍ട്ടികളുടെ മനുഷ്യച്ചങ്ങല; ഡി രാജയും ബിനോയ് വിശ്വവും അറസ്റ്റില്‍

പൗരത്വ നിയമഭേദഗതിക്ക് എതിരെ ഇടതുപക്ഷം സംഘടിപ്പിച്ച മനുഷ്യ ചങ്ങലയില്‍ പങ്കെടുക്കാന്‍ എത്തിയ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയേയും രാജ്യസഭ എംപി ബിനോയ് വിശ്വത്തെയും പൊലീസ് അറസ്റ്റ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്ക് എതിരെ ഇടതുപക്ഷം സംഘടിപ്പിച്ച മനുഷ്യ ചങ്ങലയില്‍ പങ്കെടുക്കാന്‍ എത്തിയ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയേയും രാജ്യസഭ എംപി ബിനോയ് വിശ്വത്തെയും പൊലീസ് അറസ്റ്റ് ചെയ്തു.പ്രതിഷേധക്കാര്‍ക്കൊപ്പം ചേരാന്‍ രാജ്ഘട്ടില്‍ എത്തിയപ്പോഴായിരുന്നു പൊലീസ് നടപടി. 

'മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കാനാണ് ഞങ്ങള്‍ രാജ്ഘട്ടിലെത്തിയത്. മറ്റ് നേതാക്കള്‍ക്കൊപ്പം എന്നെയും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. എന്തിനാണ് ഞങ്ങളെ അറസ്റ്റ് ചെയ്തതെന്ന് മനസ്സിലായിട്ടില്ല' -ഡി രാജ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. എന്ത് കാരണത്താലാണ് ഇവരെ അറസ്റ്റ് ചെയ്തത് എന്ന വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല. 

അതേസമയം, മറ്റ് ഇടത് നേതാക്കളുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ പ്രതിഷേധം നടന്നു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് തുടങ്ങി മുന്‍നിര ഇടത് നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

SCROLL FOR NEXT