India

ഡല്‍ഹിയില്‍ ജര്‍മ്മന്‍ യുവതിക്കു മുന്‍പില്‍ സ്വയംഭോഗം ചെയ്ത കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

കാര്‍ ഉടമയുടെ ഭാര്യയെ ഷോപ്പിംഗ് ക്ലോംപ്ലക്‌സില്‍ ഇറക്കിയശേഷം കാര്‍ പാര്‍ക്കില്‍ പാര്‍ക്ക് ചെയ്ത ശേഷം ഇയാള്‍ യുവതിയ്ക്ക് മുന്നില്‍ സ്വയംഭോഗം ചെയ്യുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ഡെല്‍ഹി: ഡല്‍ഹിയില്‍ ജര്‍മ്മന്‍ യുവതിക്കു മുന്‍പില്‍ സ്വയംഭോഗം ചെയ്ത കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. യുവതി തന്റെ നായയുമായി പാര്‍ക്കിലൂടെ നടന്നുപോകുമ്പോഴായിരുന്നു സംഭവം. ഹരിയാന സ്വദേശി തരുണ്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഡെല്‍ഹിയിലെ ഒരു സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിയായ യുവതിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് തരുണിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിനെ തുടര്‍ന്ന് തരുണിനെ കോടതിയില്‍ ഹാജരാക്കിയശേഷം ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

കാര്‍ ഉടമയുടെ ഭാര്യയെ ഷോപ്പിംഗ് ക്ലോംപ്ലക്‌സില്‍ ഇറക്കിയശേഷം കാര്‍ പാര്‍ക്കില്‍ പാര്‍ക്ക് ചെയ്ത ശേഷം ഇയാള്‍ യുവതിയ്ക്ക് മുന്നില്‍ സ്വയംഭോഗം ചെയ്യുകയായിരുന്നു. കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ അടക്കമുള്ള കാറിന്റെ ചിത്രങ്ങള്‍ സഹിതമാണ് യുവതി പോലീസിന് കൈമാറിയത്. ഇത് പ്രതിയെ എളുപ്പം പിടികൂടാന്‍ സഹായിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മുംബൈയിലെ തിരക്കേറിയ ട്രെയിനില്‍ തനിക്കും അഞ്ച് പെണ്‍ സഹയാത്രികര്‍ക്കും മുന്നില്‍ യുവാവ് സ്വയംഭോഗം ചെയ്യുന്ന ദ്യശ്യങ്ങള്‍ 22കാരി ഫെസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് ആഴ്ചകള്‍ക്കു മുന്‍പാണ്. സംഭവത്തെ തുടര്‍ന്ന് പൊലീസിന് പരാതി കൊടുത്തെങ്കിലും ദിവസങ്ങള്‍ക്കു ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്