India

ഡല്‍ഹിയില്‍ കെജ്‌രിവാളിന് നേരെ ആക്രമണം, യുവാവ് കരണത്തടിച്ചു; വീഡിയോ

തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന് നേരെ ആക്രമണം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന് നേരെ ആക്രമണം. പ്രചാരണ വാഹനത്തില്‍ കയറിയ യുവാവ്  അരവിന്ദ് കെജ് രിവാളിന്റെ മുഖത്തടിക്കുകയായിരുന്നു.മോട്ടി നഗര്‍ പ്രദേശത്ത് പ്രചാരണം നടത്തുന്നതിനിടെ കെജ്‌രിവാളിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ആക്രമണമാണ് അരവിന്ദ് കെജ്‌രിവാളിനെ നേരിടാനുളള ഒരേ ഒരു വഴിയെന്ന് പ്രതിയോഗികള്‍ തിരിച്ചറിഞ്ഞതിന്റെ തെളിവാണിതെന്ന് ആംആദ്മി പാര്‍ട്ടി ആരോപിച്ചു. 

 സ്ഥാനാര്‍ഥികള്‍ക്കൊപ്പം തുറന്ന ജീപ്പില്‍ പ്രചാരണം നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ജനക്കൂട്ടത്തിനിടയില്‍നിന്ന് വാഹനത്തിലേക്ക് കയറിയ യുവാവ് അദ്ദേഹത്തിന്റെ മുഖത്തടിക്കുകയായിരുന്നു.യുവാവിനെ പോലീസ് ചോദ്യംചെയ്ത് വരികയാണ്.

പ്രതിപക്ഷം സ്‌പോണ്‍സര്‍ ചെയ്ത ആക്രമണമാണ് നടന്നതെന്ന് ആരോപിച്ച് ആംആദ്മി പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി കെജ്‌രിവാളിന്റെ സുരക്ഷ ഉറപ്പാക്കുന്നതില്‍ വീണ്ടും വീഴ്ച പറ്റിയിരിക്കുന്നുവെന്ന് അവര്‍ ആരോപിച്ചു. ആക്രമണത്തെ അപലപിക്കുന്നു. ഇത്തരം നീക്കങ്ങളിലൂടെ പാര്‍ട്ടിയുടെ മുന്നേറ്റം തടയാനാകില്ലെന്നും എഎപി നേതൃത്വം ട്വീറ്റ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരുവുനായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന ഉത്തരവ് പിൻവലിക്കില്ലെന്ന് സുപ്രീം കോടതി; ഹൈക്കോടതികൾക്ക് നേരിട്ടുള്ള നിരീക്ഷണ ചുമതല

'കട്ട പ്രതികാരം' കാണണോ? ഇഷാന്റെ 'മാസ്' ബാറ്റിങ്, 'വിസിൽപ്പോട്' കളിയാക്കൽ, പുറത്തു പോകാൻ കൈ ആം​ഗ്യം! (വിഡിയോ)

പെന്‍ഷനാവുന്നവര്‍ക്ക് ഇനി ടെന്‍ഷന്‍ വേണ്ട!, വരുമാനം കൂട്ടാം; എന്‍പിഎസില്‍ പുതിയ ഇന്‍കം സ്‌കീം, വിശദാംശങ്ങള്‍

'അനിയനെ ഭാര്യ തല്ലി, അവള്‍ കുഞ്ഞുമായി പോയ അന്ന് അവന്‍ ആത്മഹത്യ ചെയ്തു; രവിയെ എനിക്ക് മനസിലാകും'; പിന്തുണച്ച് റീഹാന

അപ്പനിൽ നിന്ന് മക്കൾക്ക് കിട്ടുന്ന 5 സ്വഭാവ സവിശേഷതകൾ

SCROLL FOR NEXT