India

ഡെല്‍ഹിയില്‍ സഹപ്രവര്‍ത്തകയ്ക്കു മുന്നില്‍ സ്വയംഭോഗം ചെയ്ത പോലീസുകാരന് സസ്‌പെന്‍ഷന്‍

കഴിഞ്ഞ ദിവസം ജരോധ കലാനിലെ പോലീസ് ട്രെയിനിങ് കോളജിലാണ് സംഭവം. പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത പൊലീസുകാരന്‍ മദ്യലഹരിയിലായിരുന്നെന്ന് പരാതിക്കാരി പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ പോലീസുകാരന്‍ സഹപ്രവര്‍ത്തകയ്ക്ക് മുന്നില്‍ സ്വയംഭോഗം ചെയ്യുകയും അവരെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത പോലീസുകാരന് സസ്‌പെന്‍ഷന്‍. കഴിഞ്ഞ ദിവസം ജരോധ കലാനിലെ പോലീസ് ട്രെയിനിങ് കോളജിലാണ് സംഭവം. പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത പൊലീസുകാരന്‍ മദ്യലഹരിയിലായിരുന്നെന്ന് പരാതിക്കാരി പറഞ്ഞു.

ഇയാള്‍ രാത്രി ഭക്ഷണത്തിനിടെ വനിതാ കോണ്‍സ്റ്റബിള്‍മാരോട് അപമര്യാദയായി പെരുമാറുകയായിരുന്നു. മാപ്പു പറഞ്ഞില്ലെങ്കില്‍ ഇവര്‍ മേലുദ്യോഗസ്ഥനെ അറിയിക്കുമെന്ന് പറഞ്ഞെങ്കിലും പോലീസുകാരന്‍ സമ്മതിച്ചില്ല. ഇതിന് ശേഷം ഇയാള്‍ തന്റെ മുറിയിലെത്തി കൂടുതല്‍ മദ്യം കഴിച്ച ശേഷം ടെറസിന് മുകളില്‍ കയറി വീണ്ടും നഗ്‌നതാപ്രദര്‍ശനം നടത്തുകയും സ്വയംഭോഗം ചെയ്‌തെന്നുമാണ് പരാതി. 

ഇതോടെ വനിതാ കോണ്‍സ്റ്റബിള്‍മാര്‍ വിവരമറിയിച്ചതനുസരിച്ച് മേലുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

SCROLL FOR NEXT