India

ഡ്രസ് ചെയ്യാന്‍ കൈക്കൂലി ആവശ്യപ്പെട്ടു; മുത്തച്ഛനെ വഹിച്ചു കൊണ്ടുളള സ്‌ട്രെച്ചര്‍ തളളി ആറു വയസുകാരന്‍, ദാരുണം ( വീഡിയോ)

പരിക്ക് പറ്റിയ മുത്തച്ഛനെ വഹിച്ചു കൊണ്ടുളള സ്‌ട്രെച്ചര്‍ തളളുന്ന ആറു വയസുകാരന്റെ വീഡിയോ വൈറല്‍

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: പരിക്ക് പറ്റിയ മുത്തച്ഛനെ വഹിച്ചു കൊണ്ടുളള സ്‌ട്രെച്ചര്‍ തളളുന്ന ആറു വയസുകാരന്റെ വീഡിയോ വൈറല്‍. അമ്മയ്‌ക്കൊപ്പം മുത്തച്ഛനെ വഹിച്ചു കൊണ്ടുളള സ്‌ട്രെച്ചര്‍ ഒരു വാര്‍ഡില്‍ നിന്ന് മറ്റൊരു വാര്‍ഡിലേക്ക് തളളുന്ന ആറു വയസുകാരന്റെ വീഡിയോ ഉത്തര്‍പ്രദേശില്‍ ചര്‍ച്ചയായിരിക്കുകയാണ്. സംഭവം വിവാദമായതോടെ വാര്‍ഡ് ബോയ്‌യെ സസ്‌പെന്‍ഡ് ചെയ്തു. 

ഉത്തര്‍പ്രദേശിലെ ഡിയോറിയ ജില്ലാ ആശുപത്രിയിലാണ് സംഭവം. പരിക്ക് പറ്റിയ മുത്തച്ഛനെ ഡ്രസ് ചെയ്യുന്നതിന് വാര്‍ഡിലേക്ക് കൊണ്ടുപോകുന്നതിന് ഓരോ സേവനത്തിനും 30 രൂപ വീതമാണ് വാര്‍ഡ് ബോയ് ആവശ്യപ്പെട്ടത്. ഇത് നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ സ്‌ട്രെച്ചര്‍ തളളാന്‍ വാര്‍ഡ് ബോയ് വിസമ്മതിച്ചതായി ചെഡി യാദവിന്റെ മകള്‍ ബിന്ദു യാദവ് പറയുന്നു. ബിന്ദു യാദവിന്റെ മകനാണ് ആറു വയസുകാരന്‍. തുടര്‍ന്ന് മകന്റെ സഹായത്തോടെ സ്‌ട്രെച്ചര്‍ തളളുകയായിരുന്നുവെന്ന് ബിന്ദു യാദവിന്റെ പരാതിയില്‍ പറയുന്നു.

രണ്ടു ദിവസം മുന്‍പാണ് ചെഡി യാദവിന് പരിക്ക് പറ്റിയത്. ഭാര്യയ്ക്ക് സുഖമില്ലാത്തത് കാരണം മകളാണ് ചെഡി യാദവിനെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവം വിവാദമായതോടെ ജില്ലാ മജിസ്‌ട്രേറ്റ് നേരിട്ട് ആശുപത്രിയില്‍ എത്തി മൊഴി എടുത്തു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ അന്വേഷണ സമിതിക്ക് രൂപം നല്‍കിയതായും ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'