India

ഡൽഹി സ്കൂളിൽ മെലാനിയ ട്രംപിന്റെ പരിപാടിയിലേക്ക് കെജരിവാളിന് ക്ഷണമില്ല

ഡൽഹി സ്കൂളിൽ മെലാനിയ ട്രംപിന്റെ പരിപാടിയിലേക്ക് കെജരിവാളിന് ക്ഷണമില്ല

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: അമേരിക്കൻ പ്രസി‍ഡന്റ് ഡോണൾഡ് ട്രംപിനൊപ്പം ഇന്ത്യയിലെത്തുന്ന പ്രഥമ വനിത മെലാനിയ ട്രംപിന്റെ ഡൽഹി സ്കൂൾ സന്ദർശന പരിപാടിക്ക് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ക്ഷണമില്ല. ചടങ്ങിലേക്ക് കെജരിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ക്ഷണിച്ചിട്ടില്ലെന്ന് ആംആദ്മി പാർട്ടിയെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടുകളിൽ പറയുന്നു. 

ഡൽഹി സ്​കൂളിലെ ഹാപ്പിനസ്​ ക്ലാസിൽ മെലാനിയ സന്ദർശനം നടത്തുമെന്നാണ്​ അറിയിച്ചിരിക്കുന്നത്​. ദക്ഷിണ ഡൽഹിയിലെ സ്​കൂളിൽ വിശിഷ്​ടാതിഥിയായാണ്​ മെലാനിയ എത്തുന്നത്​. ഒരു മണിക്കൂർ നീളുന്ന സ്​കുൾ സന്ദർശനത്തിനിടെ വിദ്യാർഥികൾക്കൊപ്പം സമയം ചെലവഴിക്കുമെന്നും മെലാനിയ അറിയിച്ചിരുന്നു.

ഡൽഹി സർക്കാരിനു കീഴിലാണ് സ്കൂൾ എന്നും ഇവിടെ നടക്കുന്ന പരിപാടിയിലേക്ക് കെജരിവാളിനെയോ സിസോദിയയെയോ ക്ഷണിക്കേണ്ടതായിരുന്നു എന്നുമാണ് ആംആദ്മി പാർട്ടി വ‌ൃത്തങ്ങൾ പറയുന്നത്. മനീഷ്​ സിസോദിയയാണ്​ ഡൽഹിയിലെ വിദ്യാർഥികൾക്കായി ഹാപ്പിനസ്​ പാഠ്യപദ്ധതിയിൽ രണ്ട്​ വർഷങ്ങൾക്ക്​ മുമ്പ്​ കൊണ്ടു വന്നത്​. വിദ്യാർഥികളിലെ സമർദം കുറക്കുകയാണ്​ പ്രധാന ലക്ഷ്യം. 40 മിനിട്ട്​ നീളുന്ന മെഡിറ്റേഷൻ, റിലാക്​സിങ്​, ഔട്ട്​ഡോർ ആക്​ടിവിറ്റി എന്നിവയാണ്​ പാഠ്യപദ്ധതിയിൽ ഉൾപ്പെട്ടിരുന്നത്​.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT