India

തെരുവില്‍ ഉറങ്ങിക്കിടക്കുന്നവര്‍ക്ക് നേരെ തീര്‍ത്ഥാടക സംഘം സഞ്ചരിച്ച വാഹനം ഇടിച്ചുകയറി; 7 മരണം

നരൗര ഘട്ടില്‍ ഗംഗാ സ്‌നാനം നടത്തി മടങ്ങിയ സംഘം സഞ്ചരിച്ച വാഹനമാണ് നടപ്പാതയിലേക്ക് ഇടിച്ചുകയറിയത് 

Author : സമകാലിക മലയാളം ഡെസ്ക്

ബുലന്ദ്ശഹര്‍: ഉത്തര്‍പ്രദേശില്‍ റോഡരികില്‍ കിടന്നുറങ്ങിയവര്‍ക്ക് നേരെ ബസ് പാഞ്ഞുകയറി ഏഴ് മരണം. ബുലന്ദ്ശഹര്‍ ജില്ലയിലെ ഗംഗാഘട്ടിന് സമീപം വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഒരു കുടുംബത്തിലെ നാലു സ്ത്രീകളും മൂന്നു കുട്ടികളുമാണ് മരിച്ചത്. ഏഴുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. 

നരൗര ഘട്ടില്‍ ഗംഗാ സ്‌നാനം നടത്തി മടങ്ങിയ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ നിന്നും തീര്‍ഥാടനത്തിനെത്തിയ സംഘം റോഡരികിലെ നടപ്പാതയില്‍ കിടന്നുറങ്ങുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് റോഡില്‍ നിന്നും നടപ്പാതയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

അപകടശേഷം ബസിന്റെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

SCROLL FOR NEXT