India

തൊപ്പി വലിച്ചെറിഞ്ഞു, ബോധം നശിക്കുന്നതുവരെ തല്ലി; ഒരാളും രക്ഷിക്കാന്‍ വന്നില്ല...:ട്രെയിനില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയനായ മുസ് ലിം യുവാവ് പറയുന്നു

എന്നെയവര്‍ ചവിട്ടി മറിച്ചിട്ടു...തൊപ്പി ട്രെിനിന് പുറത്തേക്ക് വലിച്ചെറിഞ്ഞു,വസ്ത്രങ്ങള്‍ വലിച്ചു കീറി...കണ്ണട പൊട്ടിച്ചു...

സമകാലിക മലയാളം ഡെസ്ക്

'ന്നെയവര്‍ ചവിട്ടി മറിച്ചിട്ടു...തൊപ്പി ട്രെിനിന് പുറത്തേക്ക് വലിച്ചെറിഞ്ഞു,വസ്ത്രങ്ങള്‍ വലിച്ചു കീറി...കണ്ണട പൊട്ടിച്ചു. യാത്രക്കാരില്‍ ഒരാളും രക്ഷിക്കാന്‍ വന്നില്ല...ബോധം നശിക്കുന്നതുവരെ അവരെന്നെ മര്‍ദിച്ചു...' ബറേലിയില്‍ ട്രെയിനില്‍ ക്രൂര ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയനായ മുഹമ്മദ് ഫര്‍മാന്‍ നിയാസിയുടെ വാക്കുകളാണിത്. 

രണ്ടുദിവസം മുമ്പ് അലിഗഡില്‍ നിന്ന് ബറേലിയിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുമ്പോഴാണ് മദ്രസാ വിദ്യാര്‍ത്ഥിയായ നിയാസിക്ക് ഒരു സംഘം ആളുകളില്‍ നിന്ന് ക്രൂര മര്‍ദനമേല്‍ക്കേണ്ടി വന്നത്. 

രാജ്ഘട്ട് നറോറ സ്‌റ്റേഷനില്‍ നിന്ന് കയറിയ സംഘമാണ് ജയ് ശ്രീ റാം വിളിക്കാന്‍ ആവശ്യപ്പെട്ട് നിയാസിയെ മര്‍ദിച്ചത്. നിയാസിയുടെ തൊപ്പി കണ്ടതാണ് ഇവരെ ചൊടിപ്പിച്ചത്. 

ബോധം തെളിയുമ്പോള്‍ നിയാസി ഖയിര മേഖലയിലെ ഒരു ഗ്രാമത്തിലായിരുന്നു. ഗ്രാമവാസികള്‍ ഇദ്ദേഹത്തെ ബസില്‍ കയറ്റി അലിഗഡിലേക്ക് വിടുകയായിരുന്നു. സംഭവത്തെക്കുറിച്ചുള്ള ഒരു വീഡിയോ കഴിഞ്ഞ ദിവസം നിയാസി സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. തന്നെ മര്‍ദിച്ചവര്‍ക്കെതിരെ  ജവാന്‍ പൊലീസ് സ്റ്റേഷനില്‍ നിയാസി പരാതി നല്‍കിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT