India

ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ശ്രമിച്ചു: വീട്ടുജോലിക്കാരിക്ക് നേരെ പെപ്പര്‍ സ്‌പ്രേ

Author : സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: ദമ്പതികള്‍ തമ്മിലുണ്ടായ തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നതിനിടെ വീട്ടുജോലിക്കാരിക്ക് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു. ബെംഗളൂരുവിലെ രാജാജി നഗറിലാണ് സംഭവം. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭര്‍ത്താവ് വീട്ടിലെ ജോലിക്കാരിയുടെ മുഖത്തേക്ക് പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചത്. 

റൈന ബീഗം എന്ന 21കാരിയാണ് കുരുമുളക് സ്‌പ്രേ ആക്രമണത്തിനിരയായത്. ഇവര്‍ ജോലിക്ക് നിന്നിരുന്ന വീട്ടിലെ മിലാന്‍ പരീഖ് എന്നയാളും ഭാര്യ തേജല്‍ പരീഖും തമ്മിലുണ്ടായ വഴക്ക് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചതായിരുന്നു വീട്ടില്‍ സഹായത്തിന് നിന്നിരുന്ന യുവതി. 

വാക്കുതര്‍ക്കത്തിനിടെ തേജല്‍ പരീഖ് ഭര്‍ത്താവിനെതിരെ പ്രയോഗിക്കാന്‍ പെപ്പര്‍ സ്‌പ്രേ എടുക്കുകയായിരുന്നു. തുടര്‍ന്ന് ക്ഷുഭിതനായ മിലന്‍ വഴക്ക് തീര്‍ക്കാനായി ഇടപെട്ട റൈനയ്ക്ക് നേരെ കുരുമുളക് സ്‌പ്രേ ആക്രമണം നടത്തുകയായിരുന്നു.

തുടര്‍ന്ന് ബോധരഹിതയായ റൈനയെ കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് ഉപദ്രവിച്ചെന്ന് ചൂണ്ടിക്കാട്ടി തേജല്‍ പരീഖ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് പൊലീസ് കേസെടുത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ആരാണ് രാജ ?, സി പി ഐ നേതാവ് ആനി രാജയുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടി

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം

'പുറത്തെ ബഹളം ബാധിക്കും, ഞാൻ മെഷീനോ റോബോട്ടോ അല്ല!'