India

ദുബായ് മാളില്‍വച്ച് ഇന്ത്യക്കാരന്‍ യുവതിയെ കയറിപ്പിടിച്ചു; മൂന്ന് മാസം ജയില്‍ ശിക്ഷ; നാടുകടത്തും

ദുബായിലെ ഷോപ്പിങ് മാളിലെത്തിയ മുപ്പത്തിയഞ്ചുകാരിയായ സിറിയന്‍ യുവതിയെയാണ് ഇന്ത്യക്കാരന്‍ കയറിപ്പിടിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ദുബായിയില്‍ യുവതിയെ കയറിപ്പിടിച്ച ഇന്ത്യക്കാരന് മൂന്ന് മാസം ജയില്‍ ശിക്ഷ. ഒരു ഷോപ്പിങ് മാളില്‍വെച്ചാണ് ഇന്ത്യക്കാരന്‍ യുവതിയെ കയറിപ്പിടിച്ചത്. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു സംഭവം. 

മുപ്പത്തിയഞ്ചുകാരിയായ സിറിയന്‍ യുവതി കുട്ടികള്‍ക്കൊപ്പം ഷോപ്പിങ് മാളിലെത്തിയപ്പോഴാണ് സംഭവമെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാളില്‍ എത്തിയപ്പോള്‍ ആയാള്‍ തന്നെ പിന്തുടര്‍ന്നതായും അയാള്‍ തന്റെ ശരീരത്തിലേക്ക് ഉറ്റുനോക്കിയതായും യുവതി പറയുന്നു. 
ഒരുകളിപ്പാട്ടക്കടയുടെ മുന്നില്‍ എത്തിയപ്പോള്‍ അയാള്‍ തന്റെ തൊട്ടടുത്തെത്തി. ദേഷ്യത്തോടെ ഞാന്‍ ഒച്ചവെച്ചപ്പോള്‍ അയാള്‍ തന്നെ കയറിപ്പിടിക്കുകയായിരുന്നെന്ന് യുവതി പറഞ്ഞു. 

സംഭവത്തിന് പിന്നാലെ മാളിലെ കച്ചവടക്കാരും ആളുകളും ഓടിയെത്തി. പ്രതിയെ പൊലീസില്‍ ഏല്‍പ്പിച്ചു. ചോദ്യം ചെയ്യിലിനിടെ പ്രതി കുറ്റം സമ്മതിച്ചു. മൂന്ന് മാസത്തെ ജയില്‍ ശിക്ഷയ്ക്ക് ശേഷം ഇയാളെ നാടുകടത്തും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിലിണ്ടറുകള്‍ വാങ്ങാന്‍ ഗ്യാസ് കണക്ഷന്‍ ആവശ്യമില്ല; സ്വിഗ്ഗി വഴി എല്‍പിജി വീട്ടിലെത്തും

മദനി പിന്തുണ ചൂണ്ടിക്കാണിച്ചു; പിന്നാലെ വന്നു ബിജെപി എംഎല്‍എക്ക് വധഭീഷണി; നിസാരവത്കരിക്കാന്‍ കഴിയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

ക്ഷേത്ര മൈതാനത്തിന്റെ പവിത്ര കാത്തുസൂക്ഷിക്കണം; തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പരിപാടികള്‍ക്ക് പൂര്‍ണവിലക്ക്; ഹൈക്കോടതി ഉത്തരവ്

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി; ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

എംബിബിഎസ് സീറ്റുകളില്‍ റെക്കോര്‍ഡ് വര്‍ധന: 9,911 സീറ്റുകള്‍ കൂടി അനുവദിച്ച് എന്‍എംസി; കേരളത്തിലെ സീറ്റ് വിവരങ്ങള്‍ അറിയാം