India

ദുര്‍ഗന്ധം സഹിക്കാന്‍ വയ്യ, ഭര്‍ത്താവ് കുളിക്കുകയോ, പല്ലുതേക്കുകയോ ചെയ്യില്ല, ജീവിതം തകര്‍ത്തു; വിവാഹമോചനം തേടി 20കാരി വനിതാ കമ്മീഷനില്‍

ദുര്‍ഗന്ധം കാരണം ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം തേടി 20കാരി വനിതാ കമ്മീഷനില്‍

Author : സമകാലിക മലയാളം ഡെസ്ക്

പട്‌ന: ദുര്‍ഗന്ധം കാരണം ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം തേടി 20കാരി വനിതാ കമ്മീഷനില്‍. ഭര്‍ത്താവ് സ്ഥിരമായി കുളിക്കുകയോ ഷേവ് ചെയ്യുകയോ പല്ലുതേക്കുകയോ ചെയ്യുന്നില്ലെന്ന് ആരോപിച്ച് വിവാഹ മോചനമാവശ്യപ്പെട്ട് യുവതി വനിതാ കമ്മീഷനെ സമീപിച്ചു. ഭര്‍ത്താവ് സാമാന്യമര്യാദകള്‍ പോലും പാലിക്കുന്നില്ലെന്നും തന്റെ ജീവിതം 23കാരന്‍ തകര്‍ത്തതായും യുവതിയുടെ പരാതിയില്‍ പറയുന്നു.

ബിഹാറിലെ വൈശാലിയിലാണ് സംഭവം. 20കാരിയായ സോണി ദേവിയാണ് ഭര്‍ത്താവായ മനീഷ് റാമിനെതിരെ(23) വനിതാ കമ്മീഷനെ സമീപിച്ചത്. രണ്ടുമാസത്തിനകം ജീവിതരീതിയില്‍ മാറ്റം വരുത്താന്‍ വനിതാ കമ്മീഷന്‍ മനീഷിനോട് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഭാര്യയുടെ പരാതിയില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും വനിതാ കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.

2017ലാണ് ഇരുവരുടെയും വിവാഹം നടന്നത്. പ്ലംബിംഗ് ജോലിയാണ് മനീഷ് ചെയ്യുന്നത്. തുടര്‍ച്ചയായി 10 ദിവസം വരെ ഭര്‍ത്താവ് കുളിക്കുകയോ ഷേവ് ചെയ്യുകയോ ചെയ്യാത്ത സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ അപമാനം സഹിച്ച് ഇനി മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്നും വിവാഹമോചനം തരണമെന്നും യുവതി ആവശ്യപ്പെട്ടു.

രണ്ട് വര്‍ഷമായിട്ടും കുട്ടികളില്ല. ഭാര്യ ഭര്‍തൃ ബന്ധം സ്‌നേഹത്തോടെയല്ലെന്നും അപമാനം സഹിച്ച് ഇയാളുടെ കൂടെ ജീവിക്കാനാകില്ലെന്നും യുവതി വ്യക്തമാക്കി.വിവാഹ സമയത്ത് സ്ത്രീധനമായി നല്‍കിയ സ്വര്‍ണവും പണവും യുവതി തിരികെ ആവശ്യപ്പെട്ടു. ജീവിതത്തിന് ഒരു അര്‍ത്ഥവുമില്ലാത്ത വിധമാണ് മുന്നോട്ടുപോകുന്നത്. ഈരീതിയില്‍ മുന്നോട്ടുപോകുന്നത് കൊണ്ട് ഒരു ഗുണവുമില്ലെന്നും സോണി പറയുന്നു.

അതേസമയം, യുവതിയോടൊത്ത് ജീവിക്കാനാണ് താല്‍പര്യമെന്ന് ഭര്‍ത്താവ് വനിതാ കമ്മീഷനില്‍ പറഞ്ഞു. യുവതിയുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാമെന്നും ഇയാള്‍ ഉറപ്പ് നല്‍കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സമവായമില്ല, ഗ്രൂപ്പ് തര്‍ക്കം രൂക്ഷം; കെപിസിസി പുനഃസംഘടന മരവിപ്പിച്ച് ഹൈക്കമാന്‍ഡ്

പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു; അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ടി20 ഇന്ന്

കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേയ്ക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല