India

ദുര്‍മന്ത്രവാദിനികള്‍ എന്ന് ആരോപിച്ച് മൂന്ന് സ്ത്രീകളെ മര്‍ദിച്ച് നഗ്നരാക്കി നടത്തിച്ചു; ക്രൂരതയുടെ വീഡിയോ വൈറലായി, കേസ്

തിങ്കളാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെ, പൊലീസ് കേസെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

ദുര്‍മന്ത്രവാദിനികള്‍ ആണെന്ന് ആരോപിച്ച് മൂന്ന് സ്ത്രീകളെ നഗ്നരാക്കി മര്‍ദിച്ച് നിരത്തിലൂടെ നടത്തിച്ചു. ബിഹാറിലെ മുസാഫര്‍പൂരിലെ ദകര്‍മ ഗ്രാമവാസികളാണ് സ്ത്രീകളെ മര്‍ദിച്ച് അര്‍ധനഗ്നരാക്കി നടത്തിച്ചത്. 

തിങ്കളാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെ, പൊലീസ് കേസെടുത്തു. പൊലീസ് അന്വേഷണം ആരംഭിച്ചെന്നും ഇത് പൈശാചികമായ കുറ്റകൃത്യമാണെന്നും ഈസ്റ്റ് മുസാഫര്‍പൂര്‍ സബ് ഡിവിഷണല്‍ ഓഫീസര്‍ കുന്ദന്‍ കുമാര്‍ പറഞ്ഞു. 

ബിഹാറിലെ ഗ്രാമങ്ങളില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ പതിവാണ്. 2018ല്‍ ബിഹിയ ടൗണില്‍ യുവാവിന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് സ്ത്രീയെ മര്‍ദിച്ച് നഗ്നയാക്കി നടത്തിയിരുന്നു. ഇതില്‍ പങ്കുണ്ടെന്ന് ബോധ്യപ്പെട്ട എട്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT