India

ദേശീയ പാര്‍ട്ടി പദവി: പാരമ്പര്യം ചൂണ്ടിക്കാട്ടി സിപിഐ

ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താന്‍ പാരമ്പര്യം ചൂണ്ടിക്കാട്ടി സിപിഐ.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താന്‍ പാരമ്പര്യം ചൂണ്ടിക്കാട്ടി സിപിഐ. ദേശീയരാഷ്ട്രീയത്തിലെ തങ്ങളുടെ പാരമ്പര്യം കണക്കിലെടുത്ത് ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്തണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം. ഇതുന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. എല്ലാ സംസ്ഥാനങ്ങളിലും സാന്നിധ്യമുള്ള പാര്‍ട്ടിയായതിനാല്‍ തങ്ങളുടെ പദവി നിലനിര്‍ത്തണമെന്ന് പാര്‍ട്ടി ആവശ്യപ്പെടും. 

നാലു സംസ്ഥാനങ്ങളില്‍ ആറു ശതമാനം വോട്ട് എന്ന മാനദനണ്ഡത്തില്‍ പാര്‍ട്ടി വരില്ല. എന്നാല്‍ മൂന്നു സംസ്ഥാനങ്ങളില്‍ തങ്ങള്‍ക്ക് ആറു ശതമാനം വോട്ടുണ്ടെന്ന് സിപിഐ വാദിക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പാരമ്പര്യത്തിന്റെ ഭാഗമാണ് സിപിഐ. 2014ലെ തെരഞ്ഞെടുപ്പിന് ശേശം ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താനുള്ള മാനദണ്ഡങ്ങള്‍ പാലിക്കാന്‍ പത്തുവര്‍ഷത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നു. 

ദേ​ശീ​യ പാ​ർ​ട്ടി പ​ദ​വി​ക്ക്​ തെ​ര​ഞ്ഞ​ടു​പ്പ്​ ക​മീ​ഷ​ൻ മാ​ന​ദ​ണ്ഡ​പ്ര​കാ​രം മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ൽ​ നി​ന്നും ര​ണ്ടു ശ​ത​മാ​നം ലോ​ക്സ​ഭ സീ​റ്റു​ക​ളി​ൽ വി​ജ​യം, ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലോ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പി​ലോ നാ​ലു സം​സ്ഥാ​ന​ങ്ങ​ളി​ലെ​ങ്കി​ലും കു​റ​ഞ്ഞ​ത് ആ​റു ശ​ത​മാ​നം വോ​ട്ടും നാ​ലു ലോ​ക്​​സ​ഭ സീ​റ്റു​ക​ളി​ൽ വി​ജ​യ​വും, നാ​ലു സം​സ്ഥാ​ന​ങ്ങ​ളി​ൽ സം​സ്ഥാ​ന പാ​ർ​ട്ടി പ​ദ​വി ഇ​വ​യി​ൽ  ഏ​തെ​ങ്കി​ലും ഒ​ന്നു​ വേ​ണം. 

ഇ​തി​ൽ മൂ​ന്നാ​മ​ത്തെ മാ​ന​ദ​ണ്ഡം അ​നു​സ​രി​ച്ചാ​യി​രു​ന്നു സിപിഐ​ക്ക്​ ദേ​ശീ​യ പാ​ർ​ട്ടി പ​ദ​വി​യി​ൽ പി​ടി​ച്ചു നി​ൽ​ക്കാ​നാ​യ​ത്. നി​ല​വി​ൽ, ബിജെപി, കോ​ൺ​ഗ്ര​സ്, സി​പിഎം, ബി​എ​സ്പി, എ​ൻപി​പി. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്, സി​പിഐ, എ​ൻ​സി​പി എ​ന്നി​വ​ർ​ക്കാ​ണ്  ദേ​ശീ​യ പാ​ർ​ട്ടി പ​ദ​വി​യു​ള്ള​ത്. ഇ​തി​ൽ, മേ​ഘാ​ല​യ മു​ഖ്യ​മ​ന്ത്രി കോ​ൺ​റാ​ഡ് കെ ​സാ​ങ്മ​യു​ടെ എ​ൻ​പിപി​ക്ക്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ അ​ടു​ത്തി​ടെ​യാ​ണ്​ ദേ​ശീ​യ പാ​ര്‍ട്ടി പ​ദ​വി ന​ല്‍കി​യ​ത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

SCROLL FOR NEXT