India

'ധൈര്യമുണ്ടെങ്കില്‍ അതിര്‍ത്തിയില്‍ പോയി പോരാടൂ, സോഷ്യല്‍ മീഡിയയില്‍ യുദ്ധം ചെയ്തിട്ടെന്ത്‌ കാര്യം?'; യുദ്ധക്കൊതിയന്‍മാര്‍ക്കെതിരെ ബഡ്ഗാമില്‍ കൊല്ലപ്പെട്ട സൈനികന്റെ ഭാര്യ

യുദ്ധത്തിന്റെ അനന്തര ഫലങ്ങള്‍ പോസ്റ്റിട്ട് ലൈക്ക് നേടുന്നത് പോലെയല്ല. അത് അതിഭീകരമാണ്. ഒരു യുദ്ധം വേണമെന്ന് ഒരിക്കലും ഞങ്ങള്‍ ആഗ്രഹിക്കില്ല. ഒരാള്‍ പോലും അതിര്‍ത്തിയില്‍ കൊല്ലപ്പെടാന്‍ പാടില്ലെന്നും വ

Author : സമകാലിക മലയാളം ഡെസ്ക്

നാസിക്:യുദ്ധം വേണമെന്ന് സമൂഹ മാധ്യമങ്ങളില്‍ അലമുറയിടുന്നവര്‍ അതിര്‍ത്തിയിലേക്കാണ് പോകേണ്ടതെന്ന് ബഡ്ഗാമില്‍ കൊല്ലപ്പെട്ട സൈനികന്റെ ഭാര്യ. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട് രസിക്കുന്നത് പോലെ എളുപ്പമല്ല അവിടെ കാര്യങ്ങള്‍. വിര്‍ച്വല്‍ ഇടത്തില്‍ പോരാട്ടം നടത്തിയിട്ട് ഒന്നും നേടാനില്ല. ധൈര്യമുണ്ടെങ്കില്‍ അതിര്‍ത്തിയില്‍ പോയി തെളിയിക്കുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു.

ബഡ്ഗാമില്‍ എംഐ-17 കോപ്ടര്‍ തകര്‍ന്ന് കൊല്ലപ്പെട്ട സ്‌ക്വാഡ്രണ്‍ ലീഡര്‍ നിനന്ദ് മന്‍ഡാവ്‌ഗ്നെയുടെ ഭാര്യയാണ് വിജേത. നിനന്ദിനെ കൂടാതെ കോപ്ടറിലുണ്ടായിരുന്ന വിങ് കമാന്‍ഡറും മറ്റ് മൂന്ന് പേരും അന്ന് കൊല്ലപ്പട്ടിരുന്നു.

യുദ്ധത്തിന്റെ അനന്തര ഫലങ്ങള്‍ പോസ്റ്റിട്ട് ലൈക്ക് നേടുന്നത് പോലെയല്ല. അത് അതിഭീകരമാണ്. ഒരു യുദ്ധം വേണമെന്ന് ഒരിക്കലും ഞങ്ങള്‍ ആഗ്രഹിക്കില്ല. ഒരാള്‍ പോലും അതിര്‍ത്തിയില്‍ കൊല്ലപ്പെടാന്‍ പാടില്ലെന്നും വിജേത പറഞ്ഞു. നിനന്ദിന്റെ മരണം സൃഷ്ടിച്ച ശൂന്യത ഇനിയൊന്നു കൊണ്ടും നികത്താനാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രണ്ട് വയസുള്ള മകളും മാതാപിതാക്കളുമാണ് വിജേതയ്ക്കുള്ളത്. ഒരു മാസം മുമ്പാണ് നിനന്ദിന് കശ്മീരിലേക്ക് സ്ഥലംമാറ്റം കിട്ടിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്