India

നരേന്ദ്ര മോദി, ലാദന്‍, ഒബാമ,ഹേമാ മാലിനി, കലക്ടര്‍, മാനേജര്‍...; വോട്ടര്‍ പട്ടികയിലെ 'വിചിത്ര പേരുകള്‍', കാരണം ഇതാണ്

നരേന്ദ്ര മോദി, ബറാക് ഒബാമ, ലാദന്‍, അമിതാഭ് ബച്ചന്‍, കത്രീന, ഹേമ മാലിനി...ഉത്തര്‍പ്രദേശിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയിലുള്ള പേരുകളാണ് ഇതെല്ലാം

Author : സമകാലിക മലയാളം ഡെസ്ക്

നരേന്ദ്ര മോദി, ബറാക് ഒബാമ, ലാദന്‍, അമിതാഭ് ബച്ചന്‍, കത്രീന, ഹേമ മാലിനി...ഉത്തര്‍പ്രദേശിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയിലുള്ള പേരുകളാണ് ഇതെല്ലാം. രാഷ്ട്രീയക്കാരും സിനിമാക്കരും മാത്രമല്ല, ധോനിയും സച്ചിനും വിരാടും സെവാഗും ഒക്കെ കൂട്ടത്തിലുണ്ട്. 

ഉത്തര്‍പ്രദേശിലെ ഉള്‍ഗ്രാമങ്ങളില്‍ ജനിക്കുമ്പോള്‍ തന്നെ മരിക്കുന്ന കുട്ടികളുടെ എണ്ണം വളരെ കൂടുതലാണ്. ജനിക്കുന്ന കുട്ടിക്ക് ആരും ഇടാത്തതോ കൗതുകമുള്ളതോ ആയ പേരുകള്‍ ഇട്ടാല്‍ അവര്‍ ദീര്‍ഘകാലം ജീവിക്കും എന്നാണ് ഗ്രാമീണരുടെ വിശ്വാസം. വളരുമ്പോള്‍ പേര് മാറ്റാറുമില്ലെന്ന് അര്‍ജുന്‍പൂര്‍ ഗ്രാമത്തലവന്‍ നാന്‍ഹെ പറയുന്നു. 

കുട്ടികള്‍ വലുതാകുമ്പോള്‍ അവര്‍ വലിയ സ്ഥാനങ്ങളില്‍ എത്തുമെന്ന പ്രതിക്ഷയാല്‍ സ്ഥാനങ്ങളുടെ പേരുകള്‍ ഇടുന്നവരും ധാരാളമാണ്. അതുകൊണ്ട്, കലക്ടര്‍, കാപ്റ്റന്‍, മാനേജര്‍ തുടങ്ങിയ പേരുകള്‍ ഗ്രാമങ്ങളില്‍ നിരവധിയാണ്. അടുത്ത വര്‍ഷമാണ് യുപിയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ഇതിന് മുന്നോടിയായി വോട്ടര്‍ പട്ടിക പരിശോധിച്ച് വരികയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവസാന ശ്വാസം വരെ ജനങ്ങളെ സേവിക്കും'; രാജ്യം പ്രതിസന്ധിയിലാകുമ്പോൾ പ്രതിപക്ഷം സന്തോഷിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

'വിവാഹമോചനം പുതിയ കാലത്തെ ഒരു പ്രശ്നമല്ല, സ്ത്രീകൾക്കിന്ന് കൂടുതൽ വഴികളുള്ളതുകൊണ്ട് അവർ അത് തുറന്നു പറയുന്നു'; ജയസുധ

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടം: പൈലറ്റ് ഉള്‍പ്പെടെ മുഴുവന്‍ യാത്രക്കാരും മരിച്ചു, മരിച്ചരില്‍ പൊലീസ് ഉദ്യോഗസ്ഥനും

2 നോട്ടൗട്ട് ഫിഫ്റ്റികൾ; കരുത്തരായ വിദർഭയെ സമനിലയിൽ തളച്ച് കേരളം

ഗുജറാത്തിനെതിരായ രഞ്ജി; കേരള ടീമിനെ പ്രഖ്യാപിച്ചു, കെഎം ആസിഫ് തിരിച്ചെത്തി