India

നല്ല മുസ്ലീങ്ങള്‍ ബിജെപിക്കൊപ്പം;കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന മുസ്ലീങ്ങള്‍ കൊലപാതകികളെന്ന് ബിജെപി നേതാവ്

നില്‍ക്കുന്നവരാണ് നല്ല മുസ്ലീങ്ങളെന്ന് ബിജെപി നേതാവ് കെഎസ് ഈശ്വരപ്പ. കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന മുസ്ലീങ്ങള്‍ കൊലപാതകികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: ബിജെപിക്കൊപ്പം നില്‍ക്കുന്നവരാണ് നല്ല മുസ്ലീങ്ങളെന്ന് ബിജെപി നേതാവ് കെഎസ് ഈശ്വരപ്പ. കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന മുസ്ലീങ്ങള്‍ കൊലപാതകികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുമാകുരുവല്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 22 ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ മുസ്‌ലിങ്ങള്‍ കോണ്‍ഗ്രസിനൊപ്പമുള്ളവരാണ്. എന്നാല്‍ നല്ല മുസ്‌ലിങ്ങളെല്ലാം ബി.ജെ.പിക്കാരാണെന്നും ഈശ്വരപ്പ പറഞ്ഞു.അസദുദ്ദീന്‍ ഒവൈസിയുമായി ബിജെപിക്ക് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവിടാന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയേയും ആഭ്യന്തരമന്ത്രി രാമലിംഗറെഡ്ഡിയേയും വെല്ലുവിളിച്ച ഈശ്വരപ്പ അതിനുകഴിഞ്ഞില്ലെങ്കില്‍ ഇവര്‍ രണ്ടുപേരും പരസ്യമായി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. ഒവൈസിയുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസിന് ഭരണകാലത്തെ വികസനവുമായി  ഒന്നും പറയാനില്ല. അതുകൊണ്ട് അവര്‍ സംസ്ഥാനത്തെ ജാതിയുടേയും മതത്തിന്റേയും പേരില്‍ വിഭജിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തന്നെ കൊലപ്പെടുത്തുമെന്ന ഭീഷണി ഗൗരവത്തില്‍ എടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT