India

നാഗാര്‍ജുനയുടെ ഫാംഹൗസില്‍ അഴുകിയ ജഡം; ദുരൂഹത

ജോലിക്കാര്‍ ഫാംഹൗസ് തുറന്ന് പരിശോധിച്ചപ്പോഴാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തെലുങ്ക് നടന്‍  നാഗാര്‍ജുനയുടെ ഫാംഹൗസില്‍ നിന്ന് അജ്ഞാത മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ രങ്കറെഡ്ഡിയില്‍ പാപ്പിറെഡ്ഡിഗുഡയിലുള്ള ഫാംഹൗസില്‍ നിന്നാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്.

ബുധനാഴ്ച നാഗാര്‍ജുന ജൈവ കൃഷി ആരംഭിക്കുന്നതിനായി ജോലിക്കാരെ കൃഷിസ്ഥലത്തേക്ക് വിട്ടിരുന്നു. കൃഷിസ്ഥലത്തെത്തിയപ്പോള്‍ രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജോലിക്കാര്‍ ഫാംഹൗസ് തുറന്ന് പരിശോധിച്ചപ്പോഴാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് ജോലിക്കാര്‍ വിലേജ് റവന്യൂ ഉദ്ദ്യോഗസ്ഥനെയും പോലീസിനെയും വിവരമറിക്കുകയായിരുന്നു.

മൃതദേഹത്തിന് ആറ് മാസത്തെ പഴക്കമുളളതായി പോലീസ് പറഞ്ഞു. ഒരു വര്‍ഷം മുമ്പാണ് നാഗാര്‍ജുന കൃഷി ആരംഭിക്കുന്നതിനായി പാപ്പിറെഡ്ഡിഗുഡയില്‍ 40 ഏക്കര്‍ വരുന്ന ഭൂമി വാങ്ങിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം