India

നാഥുറാം ഗോഡ്‌സെ രാജ്യസ്‌നേഹി; ഭീകരനെന്ന് വിളിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ ജനം മറുപടി നല്‍കുമെന്ന് പ്രജ്ഞാ സിംഗ് (വീഡിയോ)

മഹാത്മഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സേ രാജ്യസ്‌നേഹി- ഗോഡ്‌സെയെ ഭീകരനെന്ന് വിളിക്കുന്നവര്‍ക്ക് തെരഞ്ഞടുപ്പില്‍ ജനം ഉചിതമായ മറുപടി നല്‍കുമെന്ന് ബിജെപി നേതാവ്  പ്രജ്ഞാ സിംഗ്

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നോ: മഹാത്മഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സേ രാജ്യസ്‌നേഹിയാണെന്ന് ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞാ സിംഗ് ഠാക്കൂര്‍. ഗോഡ്‌സേ തീവ്രവാദിയാണെന്ന പറയുന്നവര്‍ ആത്മപരിശോധന നടത്തണമെന്നും  പ്രജ്ഞ പറഞ്ഞു. ഗോഡ്‌സേ ഹിന്ദു തീവ്രവാദിയാണെന്ന കമല്‍ഹാസന്റെ പരാമര്‍ശത്തിനാണ് പ്രജ്ഞാ ഠാക്കൂറിന്റെ മറുപടി.

ഗോഡ്‌സെയെ ഭീകരനെന്ന് വിളിക്കുന്നവര്‍ക്ക് തെരഞ്ഞടുപ്പില്‍ ജനം ഉചിതമായ മറുപടി നല്‍കുമെന്നും പ്രജ്ഞാ സിംഗ് പറഞ്ഞു. സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദി നാഥുറാം ഗോഡ്‌സെ ആണെന്ന കമല്‍ഹാസന്റെ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ കമല്‍ഹാസനെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ തന്റെ പരാമര്‍ശത്തില്‍ താന്‍ ഉറച്ചുനില്‍ക്കുകയാണെന്ന് കമല്‍ ആവര്‍ത്തിച്ചു.

താന്‍ ചരിത്രസത്യം മാത്രമാണ് പറഞ്ഞത്. ഹിന്ദു മതത്തെ വ്രണപ്പെടുത്തുന്ന ഒന്നും പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകളെ വളച്ചൊടിച്ച മാധ്യമങ്ങളാണ് തെറ്റുകാര്‍,
ഗാന്ധിയെ കൊന്ന നാഥുറാം ഗോഡ്‌സെയാണ് ആ തീവ്രവാദി. അവിടെ നിന്നാണ് പ്രശ്‌നങ്ങളുടെയെല്ലാം തുടക്കമെന്നും കമല്‍ പറഞ്ഞു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

SCROLL FOR NEXT