India

'നിങ്ങള്‍ അതു നേടി.. '; മോദിക്ക് അഭിനന്ദനവുമായി രജനീകാന്ത് ; സിനിമാലോകം

താങ്കളില്‍ ഉള്ള ഇന്ത്യയിലെ ജനങ്ങളുടെ വിശ്വാസമാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുന്നതെന്ന് ശരത്കുമാര്‍

Author : സമകാലിക മലയാളം ഡെസ്ക്


ചെന്നൈ : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഗംഭീര വിജയം നേടിയ നരേന്ദ്രമോദിയെ അഭിനന്ദിച്ച് രജനീകാന്തും ശരത്കുമാറും അടക്കമുള്ള സിനിമാലോകം. 'പ്രിയപ്പെട്ട നരേന്ദ്രമോദി ജി, ഹൃദയം നിറഞ്ഞ ആശംസകള്‍..നിങ്ങള്‍ അതു നേടിക്കഴിഞ്ഞു.'- രജനീകാന്ത് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രജനീകാന്തിന്റെ അഭിനന്ദനം.

തമിഴ് നടനും ഓള്‍ ഇന്ത്യ സമത്വ മക്കള്‍കച്ചി നേതാവുമായ ശരത്കുമാറും മോദിക്ക് ആശംസകളുമായി എത്തി. മോദിയുടെ പുതിയ ചിന്തകളും പ്രവര്‍ത്തനങ്ങളുമാണ് ഇന്ത്യയുടെ നേട്ടം. സാമ്പത്തികമായും രാജ്യം മുന്നോട്ടുപോകുകയാണ്. താങ്കളില്‍ ഉള്ള ഇന്ത്യയിലെ ജനങ്ങളുടെ വിശ്വാസമാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുന്നതെന്നും ശരത്കുമാര്‍ ട്വീറ്റ് ചെയ്തു.

ബിജെപിയുടെ വിജയത്തില്‍ ബോളിവുഡില്‍ നിന്നും റിതേഷ് ദേശ്മുഖ്, പരേഷ് റാവല്‍, അനുപം ഖേര്‍, ഏക്ത കപൂര്‍ തുടങ്ങിയവരും മോദിക്ക് ആശംസകള്‍ നേര്‍ന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

ആദ്യഗോള്‍ നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു; കാരണം വെളിപ്പെടുത്തി മെസി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

SCROLL FOR NEXT