India

നിയമസഭാ തെരഞ്ഞടുപ്പ് കോണ്‍ഗ്രസ് 'ധര്‍മ്മസങ്കടത്തില്‍'; രാഹുല്‍ ഗാന്ധി ബാങ്കോക്കില്‍

: മഹാരാഷ്ട്രയിലേയും ഹരിയാനയിലെയും നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കവെ  രാഹുല്‍ ഗാന്ധി ബാങ്കോക്കില്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലേയും ഹരിയാനയിലെയും നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കവെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ശനിയാഴ്ച ബാങ്കോക്കിലേക്ക് പോയതായി റിപ്പോര്‍ട്ടുകള്‍. ദേശീയ മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തതാണ് ഇക്കാര്യം.

ഒക്ടോബര്‍ 21നാണ് മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും നിയമസഭാ തിരഞ്ഞെടുപ്പുകള്‍. രാഹുല്‍ഗാന്ധിയുടെ വിശ്വസ്തനും ഹരിയാണ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായിരുന്ന അശോക് തന്‍വാര്‍ പാര്‍ട്ടിയില്‍നിന്ന് രാജിവച്ചത് കോണ്‍ഗ്രസില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. രാഹുല്‍ വളര്‍ത്തിക്കൊണ്ടുവന്ന നേതാക്കളെ പാര്‍ശ്വവത്കരിക്കാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണം തന്‍വാര്‍ ഉന്നയിച്ചിരുന്നു.

മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപമും കഴിഞ്ഞ ദിവസം കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്നു. രാഹുല്‍ഗാന്ധിയുടെ വിശ്വസ്തരെ അവഗണിക്കുന്നുവെന്ന ആരോപണമാണ് അദ്ദേഹവും ഉയര്‍ത്തിയത്. ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ കോണ്‍ഗ്രസ് നേരിടുന്നതിനിടെ രാഹുല്‍ വിദേശത്തേക്ക് പോയെന്നാണ് അഭ്യൂഹങ്ങള്‍. വിസ്താര വിമാനത്തില്‍ രാഹുല്‍ഗാന്ധി ശനിയാഴ്ച ബാങ്കോക്കിലേക്ക് പോയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്.

അതിനിടെ, മഹാരാഷ്ട്രയിലും ഹരിയാനയിലും രാഹുല്‍ഗാന്ധി പ്രചാരണം നടത്തുമെന്ന വിശദീകരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഒരാളുടെ വ്യക്തിപരമായ കാര്യങ്ങള്‍ പൊതുജീവിതവുമായി കൂട്ടിക്കുഴയ്ക്കരുതെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് രാഹുലിന്റെ യാത്രയെപ്പറ്റി കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി ട്വീറ്റ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

30 രൂപയ്ക്ക് വൈദ്യുതി വാങ്ങില്ല, നിയന്ത്രണം കുറച്ചു കൊണ്ടുവരുന്നു; ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മുഖ്യമന്ത്രി

ക്ലച്ച് ഇല്ലാതെ അനായാസം ഗിയര്‍ മാറാം, ക്വിക്ക് ഷിഫ്റ്റർ ഫീച്ചര്‍; യമഹ ആര്‍15 വി4ന് പുതിയ രണ്ടു വേരിയന്റുകള്‍

ഡിഗ്രിയുണ്ടോ?, ഡൽഹി ഹൈക്കോടതിയിൽ 150 ഒഴിവുകൾ; പേഴ്‌സണൽ അസിസ്റ്റന്റ് തസ്തിക !

'വൈഭവും ഞാനും ഒരു ടീമിലാണ്, മത്സരം ഞങ്ങള്‍ തമ്മിലല്ല'; മൈന്‍ഡ് സെറ്റാണ് പ്രധാനമെന്ന് സഞ്ജു

മെഡിക്കൽ കോളജിൽ നഴ്സ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്; അഭിമുഖം വഴി നിയമനം