India

നിയമസഭാ തെരഞ്ഞെടുപ്പ്; മഹാരാഷ്ട്രയും ഹരിയാനയും ബിജെപി തൂത്തുവാരുമെന്ന് സര്‍വെ

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയും ഹരിയാനയും ബിജെപി തൂത്തുവാരുമെന്ന് അഭിപ്രായ സര്‍വെ

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയും ഹരിയാനയും ബിജെപി തൂത്തുവാരുമെന്ന് അഭിപ്രായ സര്‍വെ. എബിപി സീ വോട്ടര്‍ സര്‍വെയാണ് ബിജെപി തരംഗം പ്രവചിക്കുന്നത്. 

മഹാരാഷ്ട്രയില്‍ 288 ല്‍ 205 വരെ സീറ്റുകള്‍ ബിജെപി ശിവസേനാ സഖ്യം നേടാമെന്നാണ് സര്‍വെ പ്രവചിക്കുന്നത്. ശിവസേനയുമായി സഖ്യമില്ലെങ്കിലും ബിജെപി മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തും. ഹരിയാനയിലെ 90 സീറ്റുകളില്‍ ബിജെപി 78ഉം നേടുമെന്നും സര്‍വെ പറയുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചരിത്ര ഭൂരിപക്ഷം നേടി രണ്ടാമതും മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ നിയമസഭ തെരഞ്ഞെടുപ്പുകളാണ് മഹാരാഷ്ട്രയിലും ഹരിയാനയിലും നടക്കാന്‍ പോകുന്നത്. രണ്ട് സംസ്ഥാനങ്ങളും ബിജെപിയുടെ ശക്തി പ്രദേശങ്ങള്‍. രണ്ട് സംസ്ഥാനങ്ങളിലുമായി 11 ലക്ഷം ജനങ്ങളാണ് പോളിങ് ബൂത്തിലേക്ക് നീങ്ങുന്നത്. 

തികഞ്ഞ ആത്മവിശ്വാസത്തിലാണ് രണ്ട് സംസ്ഥാനങ്ങളിലും ബിജെപി. മഹാരാഷ്ട്രയില്‍ ശിവസേനയുമായി സീറ്റ് വിഭജനത്തില്‍ കല്ലുകടി നിലനില്‍ക്കുന്നുണ്ടെങ്കിലും തോല്‍വിയെക്കുറിച്ച് ബിജെപി ചിന്തിക്കുന്നില്ല. 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കിട്ടിയ മികച്ച വിജയം ഇവിടങ്ങളിലും ആവര്‍ത്തിക്കാമെന്ന കണക്കുകൂട്ടലിലാണ് പാര്‍ട്ടി. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനും അസം ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ നടപ്പാക്കിയതിനും മുത്തലാഖ് ബില്ല് പാസാക്കിയതിനും ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണിത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21