India

നീല ജീന്‍സും വെളള ഷര്‍ട്ടും ധരിച്ച് പിന്നാലെ പോകും, ആരുമില്ലാത്ത സമയം നോക്കി ഓടിച്ചെന്ന് യുവതിയുടെ മുഖത്ത് ചുംബിച്ച് ഓടിക്കളയും; മോഷണ കേസ് പ്രതിയെ തിരിച്ചറിഞ്ഞു

മഹാരാഷ്ട്രയില്‍ റെയില്‍വേ സ്‌റ്റേഷന്‍ കേന്ദ്രീകരിച്ച് തുടര്‍ച്ചയായി സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന ആളെ തിരിച്ചറിഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ റെയില്‍വേ സ്‌റ്റേഷന്‍ കേന്ദ്രീകരിച്ച് സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന ആളെ തിരിച്ചറിഞ്ഞു. സിസിടിവിയിലാണ് ഇയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. ഇരകളായ സ്ത്രീകളില്‍ ആരെങ്കിലും പരാതിയുമായി വരുന്ന മുറയ്ക്ക് ഇയാള്‍ക്കെതിരെ പീഡന കേസ് ഫയല്‍ ചെയ്യാനുളള നീക്കത്തിലാണ് പൊലീസ്.

മുംബൈയിലാണ് സംഭവം. നീല ജീന്‍സും വെളള ഷര്‍ട്ടും ധരിച്ച് റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ സ്ത്രീകള്‍ക്ക് നേരെയുളള അതിക്രമം. യുവതികളുടെ പിന്നാലെ പോയി ചുറ്റിലും ആരും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം ഓടിച്ചെന്ന്് പെണ്‍കുട്ടിയുടെ മുഖത്ത് ചുംബിച്ച് ഓടി മറയുന്നതാണ് ഇയാളുടെ രീതി. അപ്രതീക്ഷിതമായ നീക്കത്തില്‍ ഒരുനിമിഷം ഒന്നും ചെയ്യാന്‍ കഴിയാതെ യുവതികള്‍ പേടിച്ച് വിരണ്ട് നില്‍ക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. 

തുടര്‍ച്ചയായി സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ യുവാവിന്റെ ദൃശ്യങ്ങള്‍ മുംബൈയിലെ മാതുംഗ സ്റ്റേഷനില്‍ നിന്നാണ് ലഭിച്ചത്. ഒന്നിലധികം തവണ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. അതിനിടെയാണ് മോഷണ കേസില്‍ ഇയാള്‍ പിടിയിലായത്. തുടര്‍ന്ന് ഇയാളെ തിരിച്ചറിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മോഷണക്കുറ്റവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ ഒന്നിലധികം പരാതികള്‍ നിലനില്‍ക്കുന്നതായും പൊലീസ് പറയുന്നു. എന്നാല്‍ മോഷണ കേസില്‍ ഇയാള്‍ ജാമ്യത്തില്‍ കഴിയുകയാണ്.

സ്ത്രീകള്‍ക്ക് നേരെയുളള അതിക്രമത്തില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. പരാതിയുമായി സമീപിക്കുന്ന മുറയ്ക്ക് നടപടി സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണ് പൊലീസ്. ജനുവരി 26നാണ് ഇയാള്‍ യുവതിയോട് അപമര്യാദയായി പെരുമാറുന്നതിന്റെ അവസാന ദൃശ്യം ലഭിച്ചത്. നിര്‍ബന്ധിച്ച് ചുംബിച്ച ശേഷം ഓടിപോകുന്നതാണ് ദൃശ്യങ്ങളിലുളളത്. അപ്രതീക്ഷിതമായ നീക്കത്തില്‍ യുവതി പേടിച്ച് വിരണ്ടുനില്‍ക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. തുടര്‍ന്ന് മറ്റു ഉപദ്രവങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ യുവതി വേഗം ഓടിമറയുന്നതും ദൃശ്യങ്ങളില്‍ കാണാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT