India

നുസ്രത് ജഹാന്‍ വിവാഹിതയായി; തൃണമൂല്‍ എംപിയുടെ വിവാഹ ചടങ്ങുകള്‍ തുര്‍ക്കിയില്‍

നുസ്രത് ജഹാന്‍ വിവാഹിതയായി; തൃണമൂല്‍ എംപിയുടെ വിവാഹ ചടങ്ങുകള്‍ തുര്‍ക്കിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ബംഗാളി നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ നുസ്രത് ജഹാന്‍ വിവാഹിതയായി. ബംഗാളി ബിസിനസുകാരന്‍ നിഖില്‍ ജയിന്‍ ആണ് വരന്‍. തുര്‍ക്കിയിലെ ബോദ്‌റൂമിലായിരുന്നു വിവാഹം.

സാമൂഹ്യ മാധ്യമത്തിലൂടെ നുസ്രത് ജഹാന്‍ തന്നെയാണ് വിവാഹ വാര്‍ത്ത അറിയിച്ചത്. വിവാഹ വസ്ത്രത്തില്‍ നിഖില്‍ ജയിനൊപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്. 

വാവ്‌റിക് സര്‍വകലാശാലയില്‍നിന്ന് മാനേജ്‌മെന്റില്‍ ബിരുദം നേടിയ ജയിന്‍ ബ്രിട്ടനിലെ കമ്പനിയില്‍ കണ്‍സള്‍ട്ടന്റ് ആയി പ്രവര്‍ത്തിച്ച ശേഷമാണ് കൊല്‍ക്കത്തില്‍ ബിസിനസ് തുടങ്ങിയത്. 

തുര്‍ക്കിയിലെ തെക്കന്‍ നഗരമായ ബോദ്‌റൂമില്‍ നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. നടിയും പാര്‍ലമെന്റ് അംഗവുമായ മിമി ചക്രബര്‍ത്തിയും വിവാഹത്തിനെത്തി. 

പുതുതായി തെരഞ്ഞെടുക്കപ്പെട്ട നുസ്രതും മിമിയും പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍നിന്നു സെല്‍ഫി എടുത്ത് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ചത് വിവാദമുണ്ടാക്കിയിരുന്നു. വിവാഹം കാരണം ഇരുവര്‍ക്കും ലോക്‌സഭയില്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനായില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി