പ്രതീകാത്മക ചിത്രം 
India

'പദ്ധതി' പാളി ;  റെയില്‍വേ ട്രാക്കിലെ 'ടിക്‌ടോക്' ചിത്രീകരണം ദുരന്തമായി ; യുവാക്കള്‍ക്ക് ദാരുണാന്ത്യം

ഇടിയുടെ ആഘാതത്തില്‍ അബ്‌സാദ് തൊട്ടടുത്ത വൈദ്യുതിത്തൂണില്‍ ഇടിച്ച് പത്തടി അകലേക്ക് തെറിച്ചുപോയി

Author : സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു : റെയില്‍വേ ട്രാക്കില്‍ 'ടിക്‌ടോക്' വീഡിയോ ചിത്രീകരിക്കുന്നതിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കള്‍ മരിച്ചു. ബെംഗളൂരു ഹെഗ്‌ഡെ നഗര്‍ സ്വദേശികളായ അബ്‌സാദ് (19), മുഹമ്മദ് മട്ടി (22) എന്നിവരാണ് മരിച്ചത്. സുഹൃത്തായ സലീബുള്ള (22) യെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് ഹെഗ്‌ഡെ നഗര്‍ റെയില്‍വേ ഗേറ്റിനു സമീപമായിരുന്നു സംഭവം.

മൂന്നുപേരും ചേര്‍ന്നു റെയില്‍പ്പാളത്തിലൂടെ നടന്ന് 'ടിക്‌ടോക്' വീഡിയോ ചിത്രീകരിക്കുകയായിരുന്നു. പിന്നില്‍ വന്ന കോലാര്‍ ചിക്കബെല്ലാപൂര്‍-ബെംഗളൂരു എക്‌സ്പ്രസ് അടുത്തെത്തുന്നതിന് തൊട്ടുമുമ്പ് പാളത്തില്‍ നിന്നും മാറാനായിരുന്നു ഇവരുടെ പദ്ധതി. എന്നാല്‍, ഓടിമാറുന്നതിനുമുമ്പ് തീവണ്ടി മൂവരെയും ഇടിച്ചുതെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ അബ്‌സാദ് തൊട്ടടുത്ത വൈദ്യുതിത്തൂണില്‍ ഇടിച്ച് പത്തടി അകലേക്ക് തെറിച്ചുപോയി. മുഹമ്മദ് മട്ടിയുടെ മൃതദേഹവും മീറ്ററുകള്‍ക്കപ്പുറത്തുനിന്നാണ് കണ്ടെത്തിയത്. 

തൊട്ടടുത്ത കുറ്റിക്കാട്ടിനുള്ളിലേക്ക് തെറിച്ചുവീണ സലീബുള്ളയ്ക്ക് തലയ്ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ജൂലായില്‍ 'ടിക്‌ടോക്' വീഡിയോ ചിത്രീകരിക്കുന്നതിനിടെ കര്‍ണാടക തുമകൂരു സ്വദേശിയായ പത്തൊമ്പതുകാരന്‍ മരിച്ചിരുന്നു. ജൂണില്‍ മാണ്ഡ്യയില്‍ 'ടിക്‌ടോക്കി'ലെ പാട്ടിനൊത്ത് നൃത്തംചെയ്യവേ കോളേജ് വിദ്യാര്‍ഥിനി കുളത്തില്‍വീണുമരിച്ചു. തുടര്‍ന്ന് ടിക്‌ടോക് 'ആപ്പ്' നിരോധിക്കണമെന്ന് ആവശ്യവും ശക്തമായി ഉയര്‍ന്നിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'ഇരുവരും സ്വാതന്ത്ര്യം നേടി'; ഒമര്‍ അബ്ദുല്ലയും പായലും വിവാഹമോചിതരായി, 17 വര്‍ഷത്തെ കേസ് തീര്‍പ്പാക്കി സുപ്രീംകോടതി

ദുബൈയില്‍ എത്തിയാല്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട എട്ട് നമ്പറുകള്‍, എങ്ങനെ കണ്ടെത്താം

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും