India

പന്ത്രണ്ടുകാരനെ കെട്ടിത്തൂക്കി കൊന്നു, ഭാര്യയെയും കൊലപ്പെടുത്തി ; യുവാവ് അറസ്റ്റില്‍,  നിര്‍ണായകമായത് മകള്‍ പകര്‍ത്തിയ വിഡിയോ

കടബാധ്യതയില്‍ നിന്നും രക്ഷപെടുന്നതിനായി കുടുംബമായി ജീവനൊടുക്കാന്‍ ആയിരുന്നു ഇവരുടെ പദ്ധതി.

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളുരു: മകനെ കെട്ടിത്തൂക്കി കൊന്ന കേസില്‍ അച്ഛന്‍ അറസ്റ്റില്‍. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ മകള്‍ ഫോണില്‍ പകര്‍ത്തിയതാണ് നിര്‍ണായക തെളിവായത്. 

കടബാധ്യതയില്‍ നിന്നും രക്ഷപെടുന്നതിനായി കുടുംബമായി ജീവനൊടുക്കാന്‍ ആയിരുന്നു ഇവരുടെ പദ്ധതി. ഇതനുസരിച്ചാണ് ഭാര്യയെ കൊലപ്പെടെുത്തിയ ശേഷം ഇയാള്‍ പന്ത്രണ്ട് വയസുള്ള മകന്റെ കഴുത്തില്‍ ബെഡ്ഷീറ്റ് മുറുക്കിയത്.  ഫാനില്‍ കെട്ടിത്തൂക്കി മരിച്ചുവെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് പിടി വിട്ടത്. ഭാര്യയുടെ മൃതദേഹം നിലത്ത് കിടക്കുന്നതും വിഡിയോ ദൃശ്യങ്ങളില്‍ കാണാം.

പേടിച്ച് കരഞ്ഞുവെങ്കിലും മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി മകള്‍ അയല്‍വാസികളെ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മകളുടെ മൊഴി പൊലീസ് ഇതുവരെയും രേഖപ്പെടുത്തിയിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം