India

പബ്ജി ഉടന്‍ തിരിച്ചെത്തും, ചൈനീസ് കമ്പനിയെ ഒഴിവാക്കുന്നതായി പബ്ജി കോര്‍പ്പറേഷന്‍

കൗമാരക്കാരുടെ ഇഷ്ട മൊബൈല്‍ ഗെയിമായ പബ്ജി തിരിച്ചുവന്നേക്കും.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  കൗമാരക്കാരുടെ ഇഷ്ട മൊബൈല്‍ ഗെയിമായ പബ്ജി തിരിച്ചുവന്നേക്കും. ചൈനീസ് മൊബൈല്‍ ഗെയിമിങ് ആപ്പായ പബ്ജിയുടെ ഇന്ത്യയിലെ നിയന്ത്രണം കൈയാളിയിരുന്ന ടെന്‍സെന്റ് ഗെയിംസിനെ മാറ്റാന്‍ പബ്ജി കോര്‍പ്പറേഷന്‍ തീരുമാനിച്ചു. എല്ലാ ഉപ കമ്പനികളുടെയും നിയന്ത്രണം തിരിച്ചുപിടിക്കാനാണ് ദക്ഷിണ കൊറിയന്‍ കമ്പനിയായ പബ്ജി കോര്‍പ്പറേഷന്റെ തീരുമാനം. ഇത് ഉടന്‍ തന്നെ യാഥാര്‍ത്ഥ്യമാകുമെന്ന് പബ്ജി ഗെയിം യഥാര്‍ത്ഥത്തില്‍ വികസിപ്പിച്ചെടുത്ത പബ്ജി കോര്‍പ്പറേഷന്‍ അറിയിച്ചു.

രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷിതത്വത്തിനും ഭീഷണിയാണ് എന്ന് ചൂണ്ടിക്കാണിച്ച് കഴിഞ്ഞയാഴ്ചയാണ് പബ്ജി ഉള്‍പ്പെടെ 117 മൊബൈല്‍ ആപ്പുകള്‍ കൂടി നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.  ഇതിന് മുമ്പ് ടിക് ടോക് ഉള്‍പ്പെടെയുളള ആപ്പുകളും ഇന്ത്യ നിരോധിച്ചിരുന്നു. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് പബ്ജി കോര്‍പ്പറേഷന്‍ അറിയിച്ചു. ഇന്ത്യന്‍ നിയമങ്ങള്‍ എല്ലാം പാലിച്ച് വീണ്ടും ഗെയിം തിരിച്ചെത്തിക്കുന്നതിന് പ്രതിവിധി തേടി സര്‍ക്കാരുമായി സഹകരിക്കുമെന്നും പബ്ജി കോര്‍പ്പറേഷന്‍ അറിയിച്ചു.

പബ്ജി ഗെയിമിന്റെ മൊബൈല്‍ പതിപ്പാണ് സര്‍ക്കാര്‍ നിരോധിച്ചത്. ഇത് വികസിപ്പിച്ചത് പബ്ജി കോര്‍പ്പറേഷനാണ്. ഇത് ഒരു ദക്ഷിണ കൊറിയന്‍ കമ്പനിയാണ്. ചൈനീസ് കമ്പനിയായ ടെന്‍സെന്റ് ഗെയിംസ് ഓഹരി വാങ്ങിയതോടെയാണ് ഇത് ചൈനീസ് മൊബൈല്‍ ഗെയിമിങ് ആപ്പായി മാറിയത്. പബ്ജി ഗെയിമിന്റെ മൊബൈല്‍ പതിപ്പിന് മാത്രമാണ് നിരോധനം. സാധാരണ കമ്പ്യൂട്ടറില്‍ ഗെയിം കളിക്കുന്നതിന് തടസ്സമില്ലെന്ന് പബ്ജി കോര്‍പ്പറേഷന്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

അഞ്ച് ദിവസം ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

SCROLL FOR NEXT