India

പരിശോധനയ്ക്ക് വിസമ്മതിച്ചു; സമ്പര്‍ക്ക വിലക്ക് ലംഘിച്ച് സബ് കലക്ടറുടെ ഓഫീസിലെത്തി ബഹളം; കോവിഡ് രോ​ഗിയുടെ അച്ഛൻ അറസ്റ്റിൽ

പരിശോധനയ്ക്ക് വിസമ്മതിച്ചു; സമ്പര്‍ക്ക വിലക്ക് ലംഘിച്ച് സബ് കലക്ടറുടെ ഓഫീസിലെത്തി ബഹളം; കോവിഡ് രോ​ഗിയുടെ അച്ഛൻ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

സേലം: കോവിഡ് 19 സ്ഥിരീകരിക്കാനുള്ള പരിശോധനയ്ക്ക് വിസമ്മതിച്ചയാളെ അറസ്റ്റ് ചെയ്തു. സേലം മേട്ടൂര്‍ സ്വദേശിയും എൻജിനീയറുമായ കണ്ണനെ (54) യാണ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. 

കണ്ണന്റെ മകന് ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ കണ്ണനോടും കുടുംബത്തോടും സമ്പര്‍ക്ക വിലക്കില്‍ കഴിയാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദേശിച്ചു. ആദ്യ ഘട്ട പരിശോധനയ്ക്കായി രക്ത, സ്രവ സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. 

കഴിഞ്ഞ ദിവസം വീണ്ടും കോവിഡ് 19 സ്ഥിരീകരിക്കാനുള്ള പരിശോധനയുടെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി. എന്നാല്‍ ഇവരെ വീട്ടില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ കണ്ണന്‍ ആട്ടിയോടിച്ചു. തൊട്ടുപിന്നാലെ ഇയാള്‍ സമ്പര്‍ക്ക വിലക്ക് ലംഘിച്ച് സബ് കലക്ടറുടെ ഓഫീസിലെത്തി ബഹളം വെയ്ക്കുകയും ചെയ്തു. തുടര്‍ന്നാണ് മേട്ടൂര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

SCROLL FOR NEXT