പെണ്‍കുട്ടിയുടെ പിതാവ് മാധ്യമങ്ങളോടു സംസാരിക്കുന്നു 
India

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് പെണ്‍കുട്ടിയുടെ മുഖത്ത് കരി തേച്ചു, സ്‌കൂള്‍ മുഴുവന്‍ നടത്തിച്ചു; പരാതി

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് പെണ്‍കുട്ടിയുടെ മുഖത്ത് കരി തേച്ചു, സ്‌കൂള്‍ മുഴുവന്‍ നടത്തിച്ചു; പരാതി

Author : സമകാലിക മലയാളം ഡെസ്ക്

ഹിസാര്‍ (ഹരിയാന): പരീക്ഷയില്‍ മാര്‍ക്കു കുറഞ്ഞതിന് വിദ്യാര്‍ഥിനിയുടെ മുഖത്ത് കരി തേച്ച് സ്‌കൂളില്‍ നടത്തിച്ചതായി പരാതി. അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും സ്‌കൂള്‍ അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ഥിനിയുടെ കുടുംബം രംഗത്തെത്തി. 

ഹരിയാനയിലെ ഹിസാറിലാണ് സംഭവം. നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ തന്റെ മകളെ മുഖത്തു കരിതേച്ച് സ്‌കൂളില്‍ നടത്തിച്ചതായി പിതാവ് മാധ്യമങ്ങളോടു പറഞ്ഞു. സ്വകാര്യ സ്‌കൂളിലാണ് ഇതു നടന്നത്. ഒരു അധ്യാപികയുടെ നേതൃത്വത്തിലാണ് മകളെ അപമാനിച്ചതെന്ന് പിതാവ് പറഞ്ഞു.

''പരീക്ഷയില്‍ കുട്ടിക്കു കുറഞ്ഞ മാര്‍ക്കാണ് ലഭിച്ചത്. ഇതിന്റെ പേരില്‍ അധ്യാപിക കുട്ടിയുടെ മുഖത്ത് കരി വാരി തേയ്ക്കുകയായിരുന്നു. അതിനു ശേഷം സ്‌കൂള്‍ മുഴുവന്‍് നടക്കാന്‍ ആവശ്യപ്പെട്ടു.'' പിതാവ് പറഞ്ഞു. 

ഈ കുട്ടിക്കൊപ്പം രണ്ടു പേരുടെ മുഖത്തു കൂടി അധ്യാപിക കരി തേച്ചിട്ടുണ്ടായിരുന്നെന്നു മറ്റു വിദ്യാര്‍ഥികള്‍ പറഞ്ഞു. അധ്യാപികയ്‌ക്കെതിരെ നടപടി എടുക്കണമെന്നും സ്‌കൂള്‍ അടച്ചുപൂട്ടണമെന്നുമാണ് കുട്ടിയുടെ കുടുംബം ആവശ്യപ്പെടുന്നത്. 

സംഭവത്തെക്കുറിച്ച പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT