India

പശുക്കള്‍ക്ക് ആംബുലന്‍സ് സേവനവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ആംബുലന്‍സിന്റെ ഫഌഗ് ഓഫ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ നിര്‍വഹിച്ചു. ആംബുലന്‍സില്‍ പശുക്കളുടെ ശുശ്രൂഷയ്ക്കായി മൃഗഡോക്ടറുടെ സേവനവും -  ഗോവംശ് ചികിത്സ മൊബൈല്‍ സര്‍വീസ് എന്ന പേരിലാണ് സര്‍വീസ്

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നോ:  ഉത്തര്‍പ്രദേശില്‍ പശുക്കള്‍ക്ക് ആംബുലന്‍സ് സേവനം ഉറപ്പാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ആംബുലന്‍സിന്റെ ഫഌഗ് ഓഫ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ നിര്‍വഹിച്ചു. ആംബുലന്‍സില്‍ പശുക്കളുടെ ശുശ്രൂഷയ്ക്കായി ഒരു മൃഗഡോക്ടറുടെ സേവനവും സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നു. ഗോവംശ് ചികിത്സ മൊബൈല്‍ സര്‍വീസ് എന്ന പേരിലാണ് ആംബുലന്‍സ് സര്‍വീസ്.

രോഗമുള്ളതോ പരിക്കേറ്റതോ ആയ പശുക്കളെ ആംബുലന്‍സ് ഗോശാലകളിലേയ്‌ക്കോ ആശുപത്രിയിലേയ്‌ക്കോ എത്തിക്കും. ഇതിനായി 
ഗോ സേവ ടോള്‍ ഫ്രീ നമ്പറും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ ഉദ്ഘാടന ചിത്രം ഉപമുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ആദ്യ ഘട്ടത്തില്‍ ലക്നൗ, ഗോരഖ്പൂര്‍, വാരാണസി, മഥുര, അലഹബാദ് എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുക. മസ്ദൂര്‍ കല്യാണ്‍ സംഘാതന്‍ എന്ന സംഘടനയാണ് ആംബുലന്‍സ് സര്‍വീസിന് പിന്നില്‍.

കറവ വറ്റിയ  പശുക്കളെ അവഗണിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്. തെരുവുകളില്‍ നിന്ന് പശുക്കള്‍ പ്ലാസ്റ്റിക്കും പോളിത്തീനും മറ്റും ഭക്ഷിക്കുന്ന സാഹചര്യമുണ്ടായാല്‍ മുനിസിപ്പാലിറ്റി അധികൃതര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും സംഘടനയുടെ നേതാവ് സഞ്ജയ് റായ് പറഞ്ഞു. യുപിക്ക് പിന്നാലെ മധ്യപ്രദേശിലും ഇത്തരം സര്‍വീസ് ആരംഭിക്കാനിരിക്കുകയാണ് ബിജെപി സര്‍ക്കാര്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

സമാധാന ചര്‍ച്ചയ്ക്കായി 14 ഇന നിര്‍ദ്ദേശങ്ങളുമായി ഇറാന്‍; അതിരു കടന്നാല്‍ വീണ്ടും ആക്രമിക്കുമെന്ന് ട്രംപ്

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

SCROLL FOR NEXT