India

പാസഞ്ചര്‍ തീവണ്ടിക്കുള്ളില്‍ മധ്യവയസ്‌കന്‍ തൂങ്ങി മരിച്ച നിലയില്‍

പ്ലാറ്റ് ഫോമില്‍ നില്‍ക്കുന്ന യാത്രക്കാരനാണ് വണ്ടിക്കകത്ത് സീലിങ് ഫാനില്‍ ഒരാള്‍ തൂങ്ങി നില്‍ക്കുന്നതായി കണ്ടത്

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: തീവണ്ടിയിലെ ആളൊഴിഞ്ഞ കമ്പാര്‍ട്ടുമെന്റില്‍ മധ്യവയസ്‌കനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഝാന്‍സി ജില്ലയിലാണ് സംഭവം. ഝാന്‍സി - കാന്‍പൂര്‍ പാസഞ്ചര്‍ വണ്ടിയിലാണ് ആത്മഹത്യ ചെയ്തത്. 

ട്രയിന്‍ യാര്‍ഡിലേക്ക് മാറ്റുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പ്ലാറ്റ് ഫോമില്‍ നില്‍ക്കുന്ന യാത്രക്കാരനാണ് വണ്ടിക്കകത്ത് സീലിങ് ഫാനില്‍ ഒരാള്‍ തൂങ്ങി നില്‍ക്കുന്നതായി കണ്ടത്. തുടര്‍ന്ന് റെയില്‍വെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

റെയില്‍വെ പൊലീസ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു. അയാളുടെ കീശയിലെ ടിക്കറ്റിന്റെ അടിസ്ഥാനത്തില്‍ തൂങ്ങിമരിച്ച ആള്‍ മധ്യപ്രദേശ് സ്വദേശിയാണെന്ന് റയില്‍വെ പൊലീസ് പറഞ്ഞു. മരിച്ചയാളെ പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാനുള്ള ശ്രമം തുടരുന്നതായും ആത്മഹത്യയ്ക്കിടയാക്കിയ കാരണമെന്താണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും റയില്‍വെ അധികൃതര്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുണ്ടത്തിക്കോട് അപകടം: തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസന്‍സി സതീശന്‍ മരിച്ചു

ഇം​ഗ്ലീഷ് ബാറ്റർ ഇല്ല, ഇം​ഗ്ലീഷ് സ്പിന്നർ വരും! ഡക്കറ്റിന്റെ പകരക്കാരനെ ടീമിലെത്തിച്ച് ഡൽഹി ക്യാപിറ്റൽസ്

'മലയാളം അറിയാത്ത മണ്ടന്മാര്‍ക്കും മണ്ടികള്‍ക്കും വേണ്ടി'; വാഴ 2വിലെ ആ 'കണ്‍ഫ്യൂഷന്‍' തീര്‍ത്ത് ശബരീഷ്

ബാൽക്കണിയിലെ പ്രാവ് ശല്യം മാറുന്നില്ലേ? പരിഹാരം ഇതാ

'പലരുടെയും അധഃപതനം കണ്ടിട്ടുണ്ട്; സെന്‍കുമാറിന്റെയും ശ്രീലേഖയുടെയും അധ:പതനത്തിനു സമാനതകളുണ്ടാവില്ല'

SCROLL FOR NEXT