India

പീഡനക്കേസിൽ നീതിയില്ല; ഉന്നാവിൽ യുവതി പൊലീസുകാർക്ക് മുന്നിൽ തീകൊളുത്തി

ഉത്തര്‍പ്രദേശിലെ ഉന്നാവിൽ ജില്ലയില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ യുവതി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവിൽ ജില്ലയില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ യുവതി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. പീഡനക്കേസില്‍ പൊലീസില്‍ നിന്ന് നീതി ലഭിക്കാതായതോടെയാണ് 24കാരിയായ യുവതി തീകൊളുത്തിയത്. തന്‍റെ പരാതിയില്‍ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു യുവതിയുടെ ആത്മഹത്യാ ശ്രമം.

പൊലീസ് സൂപ്രണ്ടിന്‍റെ ഓഫീസിന് മുന്നിലെത്തിയ യുവതി മണ്ണെണ്ണ ഒഴിച്ച ശേഷം തീകൊളുത്തി. ഇതിന് ശേഷം സൂപ്രണ്ട് ഓഫീസിലേക്ക് യുവതി നടന്നു കയറി. ഓടിയെത്തിയ പൊലീസുകാര്‍ ഉടന്‍ തീ അണച്ച ശേഷം യുവതിയെ ജില്ലാ ആശുപത്രിയിലേക്കെത്തിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം യുവതിയെ കാൺപൂരിലെ ലാല്‍ ലജ്പുത് റായ് ആശുപത്രിയിലേക്ക് മാറ്റി.

യുവതി നല്‍കി പരാതിയെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ- അവദേശ് സിങ് എന്നയാളുമായി യുവതി വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് ഒക്ടോബര്‍ രണ്ടിനാണ് യുവതി പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കിയ ശേഷം വഞ്ചിച്ചുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

അവദേശിനെതിരെ പീഡനക്കേസ് ചുമത്തിയെങ്കിലും ഇയാള്‍ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടി. പ്രതിക്കെതിരെ ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്തതായി പൊലീസ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'ഇരുവരും സ്വാതന്ത്ര്യം നേടി'; ഒമര്‍ അബ്ദുല്ലയും പായലും വിവാഹമോചിതരായി, 17 വര്‍ഷത്തെ കേസ് തീര്‍പ്പാക്കി സുപ്രീംകോടതി

ദുബൈയില്‍ എത്തിയാല്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട എട്ട് നമ്പറുകള്‍, എങ്ങനെ കണ്ടെത്താം

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും