India

പുതുവത്സരത്തില്‍ മുഖ്യാതിഥി സണ്ണി ലിയോണ്‍; കാലുകുത്താന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായി ഹിന്ദുസംഘടന

സംസ്‌കാരത്തെയും പാരമ്പര്യത്തെയും കുറിച്ച് യാതൊരു അറിവുമില്ലാത്ത നടിയെ സംസ്ഥാനത്ത് നടക്കുന്ന പരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ കഴിയില്ലെന്ന് പ്രതിഷേധക്കാര്‍

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ബോളിവുഡ് താരം സണ്ണി ലിയോണ്‍ പുതുവര്‍ഷാഘോഷത്തില്‍ മുഖ്യാതിഥി. കര്‍ണാടകത്തില്‍ ഒരു സ്വകാര്യ കമ്പനി സംഘടിപ്പിക്കുന്ന പുതുവര്‍ഷാഘോഷപരിപാടിയില്‍ മുഖ്യാതിഥിയായി എത്തുന്നത്. താരത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് കര്‍ണാടകയിലെ ആരാധകര്‍. 

ചില ഐടി സ്ഥാപനങ്ങള്‍ വഴിയാണ് ടിക്കറ്റുകള്‍ പരിപാടിയുടെ പാസുകള്‍ വിതരണം ചെയ്യുന്നത്. എന്നാല്‍ സ്ണ്ണിയുടെ പരിപാടിക്കെതിരെ രക്ഷണ വേദിക യുവസേന രംഗത്തെത്തിയിട്ടുണ്ട്. കര്‍ണ്ണാടകയുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും കുറിച്ച് യാതൊരു അറിവുമില്ലാത്ത നടിയെ സംസ്ഥാനത്ത് നടക്കുന്ന പരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ കഴിയില്ലെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. സ്വകാര്യ കമ്പനി നടത്തുന്ന ഈ പ്രോഗ്രാമിന്റെ ടിക്കറ്റുകളുടെ വില വളരെ കൂടുതലാണെന്നും ഇവര്‍ ആരോപിക്കുന്നു.

മദ്യ സല്‍ക്കാരമുള്‍പ്പടെയുള്ളവ ഇത്തരം പരിപാടികളുടെ ആകര്‍ഷണമാണ്. മാത്രമല്ല സണ്ണി ലിയോണിയെപ്പോലുള്ള പോണ്‍ താരത്തെ വരവേറ്റ് പുതുവര്‍ഷം ആഘോഷിക്കുന്നതിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് രക്ഷണ വേദിക യുവസേന സംസ്ഥാന പ്രസിഡന്റ് ആര്‍ ഹരീഷ് പറഞ്ഞു.ലവ് യൂ ആലിയ, ഡി.കെ തുടങ്ങിയ കര്‍ണ്ണാടക ചിത്രങ്ങളില്‍ സണ്ണി ലിയോണ്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്