India

പുതുവത്സരാഘോഷത്തിന് മദ്യം വേണ്ട; നാട്ടുകാര്‍ സൗജന്യമായി വിതരണം ചെയ്തത് 8000 ലിറ്റര്‍ പാല്‍

മദ്യപിച്ചുള്ള ആഘോഷങ്ങള്‍ വേണ്ടെന്നും പാല് കുടിച്ച് പുതുവര്‍ഷത്ത വരവേല്‍ക്കാമെന്നുമുള്ള സന്ദേശമാണ് ജയ്പൂരുകാര്‍ മുന്നോട്ട് വയ്ക്കുന്നത്. പുതുവര്‍ഷത്തലേന്ന് പാലുത്സവമാക്കിയാണ് നാട്ടുകാര്‍ ആഘോഷിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

 ജയ്പൂര്‍: മദ്യപിച്ചുള്ള ആഘോഷങ്ങള്‍ വേണ്ടെന്നും പാല് കുടിച്ച് പുതുവര്‍ഷത്ത വരവേല്‍ക്കാമെന്നുമുള്ള സന്ദേശമാണ് ജയ്പൂരുകാര്‍ മുന്നോട്ട് വയ്ക്കുന്നത്. പുതുവര്‍ഷത്തലേന്ന് പാലുത്സവമാക്കിയാണ് നാട്ടുകാര്‍ ആഘോഷിച്ചത്. വൈകുന്നേരം  ആറ് മണിക്കാരംഭിച്ച പാല്‍ വിതരണം പുലര്‍ച്ചെ ഒരു മണിവരെ നീണ്ടു. എണ്ണായിരം ലിറ്ററോളം പാലാണ് ഇങ്ങനെ വിതരണം ചെയ്തത്.

 മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിനുള്ള പ്രചാരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ പറയുന്നു. രാജസ്ഥാന്റെ വിവിധ ഭാഗങ്ങളില്‍ പാല്‍ വിതരണം ചെയ്തുകൊണ്ടാണ് റസിഡന്റ്‌സ് അസോസിയേഷനുകള്‍ പുതുവര്‍ഷം ആഘോഷിച്ചത്. 40,000ത്തോളം വഴിയാത്രക്കാര്‍ക്ക് പുതുവര്‍ഷ സമ്മാനം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. 

കഴിഞ്ഞ 13 വര്‍ഷമായി ഇങ്ങനെ ചെയ്യാറുണ്ടെന്നും 2013 മുതല്‍ ജനങ്ങള്‍ കൂടുതായി ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടെന്നും വ്യത്യസ്തമായ ഈ ആഘോഷത്തിന് നേതൃത്വം നല്‍കിയ ലോട്ടസ് ഡയറി അധികൃതര്‍ പറഞ്ഞു. സൗജന്യമായാണ് ഇവര്‍ ക്ഷീര സഹകരണ സംഘങ്ങളില്‍ സംഭരിക്കുന്ന പാല്‍ പുതുവര്‍ഷത്തലേന്നത്തെ ' പാലുത്സവത്തിനായി ' നല്‍കി വരുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗോളടിച്ച്, ഗോളടിച്ച്... റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയ ക്രിസ്റ്റ്യാനോ...!

ഇന്നും മഴ കനക്കും; 8 ജില്ലകളിൽ യെല്ലോ അലർട്ട്

Today's Rashi Phalam November 06| കാത്തിരുന്ന ജോലിയുടെ നിയമന ഉത്തരവ് കിട്ടും; സ്വത്ത് തർക്കങ്ങൾക്ക് പരിഹാരം

LPST ഉദ്യോഗാർഥികളുടെ സമരത്തിന് പിന്തുണയുമായി ഡിവൈഎഫ്ഐ; 'വളർമതിക്ക് കേരളത്തിന്റെ ഐക്യദാർഢ്യം'

കണ്ണൂരിൽ 27കാരൻ തോട്ടിൽ മരിച്ച നിലയിൽ