LPST ഉദ്യോഗാർഥികളുടെ സമരത്തിന് പിന്തുണയുമായി ഡിവൈഎഫ്ഐ; 'വളർമതിക്ക് കേരളത്തിന്റെ ഐക്യദാർഢ്യം'

സമരത്തെ ഭയപ്പെടുത്തിയും പൊലീസിനെ ഉപയോഗിച്ചും ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ചിന്താ ജെറോം കുറ്റപ്പെടുത്തി
Chintha Jerome
വളര്‍മതിക്കൊപ്പം ചിന്ത ജെറോം
Edited By:
Updated on: 
1 min read

തിരുവനന്തപുരം: എൽ പി എസ് ടി ഉദ്യോഗാർഥികളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ. മുഖ്യമന്ത്രി ഉദ്യോഗാർഥികൾക്ക് നൽകിയ വാക്ക് പാലിക്കണമെന്നും സമരക്കാർക്കെതിരെ എടുത്ത കള്ളക്കേസുകൾ പിൻവലിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. സമരപ്പന്തലിന് മുന്നിൽ നടന്ന പരിപാടി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം ഉദ്ഘാടനം ചെയ്തു.

ജനാധിപത്യപരമായ സമരത്തെ ഭയപ്പെടുത്തിയും പൊലീസിനെ ഉപയോഗിച്ചും ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ചിന്താ ജെറോം കുറ്റപ്പെടുത്തി. സമരം ഇല്ലാതാക്കാനുള്ള നീക്കങ്ങളുണ്ടായാൽ ഉദ്യോഗാർഥികൾക്കൊപ്പം ഡിവൈഎഫ്ഐ രംഗത്തുണ്ടാകും. ഉദ്യോഗാർഥികൾക്കൊപ്പം നിന്ന് പോരാട്ടം മുന്നോട്ടുകൊണ്ടുപോകാനാണ് സംഘടനയുടെ തീരുമാനമെന്നും ചിന്താ ജെറോം പറഞ്ഞു.

അധികാരത്തിലിരിക്കുമ്പോൾ ഒരു നിലപാടും പ്രതിപക്ഷത്തിരിക്കുമ്പോൾ മറ്റൊരു നിലപാടുമാണ് യുഡിഎഫ് സ്വീകരിക്കുന്നത്. സമരം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തുകയും അവർക്കെതിരെ കള്ളക്കേസുകൾ എടുക്കുകയും ചെയ്താണ് സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നത്. കേരളത്തിന്റെ ആകെ ഐക്യദാർഢ്യമാണ് വളർമതിക്ക് ലഭിക്കുന്നതെന്നും ചിന്താ ജെറോം പറഞ്ഞു.

Chintha Jerome
കണ്ണൂരിൽ 27കാരൻ തോട്ടിൽ മരിച്ച നിലയിൽ
Chintha Jerome
ബിഎൽഎം തട്ടിപ്പ്: പ്രേംകുമാറിന്റെ 103 കോടിയുടെ സ്വത്തുക്കൾ ഇഡി മരവിപ്പിച്ചു
Summary

DYFI extends support to the protest by LPST candidates

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER