പ്രതീകാത്മക ചിത്രം 
India

പുരോഹിതന്‍ കോവിഡ് ബാധിച്ച് മരിച്ചു, വീട്ടില്‍ നിന്നും 20 ലക്ഷം രൂപയുടെ ആഭരണങ്ങളും പണവുമായി സഹായി 'മുങ്ങി' ; അറസ്റ്റ് 

68 കാരനായ ലവകുമാര്‍ ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന്  കിടപ്പിലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഹാസന്‍ : കോവിഡ് ബാധിച്ച് മരിച്ച മുതലാളിയുടെ വീട്ടില്‍ നിന്നും 20 ലക്ഷം രൂപയുടെ ആഭരണങ്ങളും പണവും കവര്‍ന്ന യുവാവ് പിടിയിലായി. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ കൊണാനൂരിലാണ് സംഭവം. 39 കാരനായ എച്ച് ആര്‍ വെങ്കിടേഷ് എന്ന തൊഴിലാളിയാണ് അറസ്റ്റിലായത്. 

68 കാരനായ ലവകുമാര്‍ ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് രണ്ടു വര്‍ഷത്തോളമായി കിടപ്പിലായിരുന്നു. പുരോഹിതന്‍ കൂടിയായ ലവകുമാര്‍, ഓഗസ്റ്റ് 10 നാണ് പനി ബാധിച്ച് മരിച്ചത്. തുടര്‍ന്ന് നടത്തിയ സ്രവപരിശോധനയിലാണ് ലവകുമാറിന് കോവിഡ് ബാധിച്ചിരുന്നു എന്ന് കണ്ടെത്തിയത്.  

തുടര്‍ന്ന് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മൃതദേഹം സംസ്‌കരിച്ചു. എന്നാല്‍ മറ്റു കുടുംബാംഗങ്ങള്‍ക്ക് നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് അയിരുന്നു. എങ്കിലും ലവകുമാറിന്റെ ഭാര്യയോടും മറ്റു കുടുംബാംഗങ്ങളോടും 14 ദിവസം ആ വീട്ടില്‍ നിന്നും മാറി താമസിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. 

ഇതനുസരിച്ച് ലവകുമാറിന്റെ ഭാര്യ ബന്ധുവീട്ടിലേക്ക് താമസം മാറി. ഇയാളുടെ പെണ്‍മക്കള്‍ വിവാഹം കഴിച്ച് മാറി താമസിക്കുകയാണ്. ഓഗസ്റ്റ് 24 ന് ലവകുമാറിന്റെ സഹോദരന്‍ കുശകുമാര്‍ നോക്കാനെത്തിയപ്പോഴാണ് വീട് തകര്‍ത്തതായി കണ്ടെത്തിയത്. പിന്‍വാതില്‍ തകര്‍ത്ത് അകത്തുകയറിയ കള്ളന്‍ അലമാര കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയാതും കണ്ടെത്തി. 

കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തൊഴിലാളിയായ വെങ്കിടേഷിനെ ബസവപന്ത ബസ് സ്റ്റാന്‍ഡില്‍ നിന്നും പിടികൂടിയത്. ഇയാളില്‍ നിന്നും 450 ഗ്രാം സ്വര്‍ണാഭരണങ്ങളും3 കിലോ വെള്ളിയും 20,000 രൂപയും കണ്ടെടുത്തിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി