India

പുല്‍വാമയിലേത് അപകടമെന്ന് ബിജെപി നേതാവും; ഇനിയെന്തെങ്കിലും പറയാനുണ്ടോ എന്ന് ദിഗ്‌വിജയ സിങ് 

ഗുരുതര ആരോപണവുമായി വീണ്ടും രംഗത്തുവന്നിരിക്കുകയാണ് ദിഗ്‌വിജയ സിങ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണം ഒരു അപകടമാണെന്ന് പറഞ്ഞ് വിവാദത്തിന് തുടക്കമിട്ട മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ സിങിനെതിരെ കടുത്ത ഭാഷയിലാണ് ബിജെപി സര്‍ക്കാര്‍ പ്രതികരിച്ചത്.ദിഗ്‌വിജയ സിങിന്റെ പരാമര്‍ശത്തിന് രാജീവ് ഗാന്ധിയുടെ കൊലപാതകവും ഒരു അപകടമായിരുന്നോ എന്ന ചോദ്യം ഉന്നയിച്ചാണ് കേന്ദ്രമന്ത്രി വി കെ സിങ് രംഗത്തുവന്നത്. 

ഇത്തരത്തില്‍ വിവാദം മുറുകുന്നതിനിടെ, ഗുരുതര ആരോപണവുമായി വീണ്ടും രംഗത്തുവന്നിരിക്കുകയാണ് ദിഗ്‌വിജയ സിങ്. പുല്‍വാമ ഭീകരാക്രമണം വലിയൊരു അപകടമായിരുന്നുവെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറയുന്നതായുളള വീഡിയോ റീട്വിറ്റ് ചെയ്താണ് ദിഗ്‌വിജയ സിങ് തിരിച്ചടിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റു മന്ത്രിമാരും മൗര്യക്കെതിരെ എന്തെങ്കിലും പറയാന്‍ തയ്യാറാകുമോ എന്ന് ദിഗ്‌വിജയ സിങ് ചോദിച്ചു.

ഇതിന് പുറമേ പുല്‍വാമ ഭീകരാക്രമണത്തില്‍ തന്റെ പരാമര്‍ശത്തിനെതിരെ കേസെടുക്കാന്‍ ധൈര്യമുണ്ടോ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ദിഗവിജയ് സിങ് വെല്ലുവിളിച്ചു. വിഷയത്തില്‍ ദിഗ്‌വിജയ സിങിനെതിരെയുളള ബിജെപി വിമര്‍ശനം തുടരുന്നതിനിടെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഇക്കാര്യം ആവശ്യപ്പെട്ടത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT