India

പുല്‍വാമയില്‍ നാല് ഭീകരരെ സൈന്യം വധിച്ചു; ആയുധങ്ങള്‍ പിടിച്ചെടുത്തു; തിരച്ചില്‍ തുടരുന്നു

പുല്‍വമയിലെ ലസ്സിപ്പോരയിലുണ്ടായ ഏറ്റുമുട്ടലിലാണ് നാല് ഭീകരര്‍ മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: കശ്മിരിലെ പുല്‍വാമയില്‍ നാല് ഭീകരരെ സൈന്യം വധിച്ചു. പുല്‍വമയിലെ ലസ്സിപ്പോരയിലുണ്ടായ ഏറ്റുമുട്ടലിലാണ് നാല് ഭീകരര്‍ മരിച്ചത്. ഇവരില്‍ നിന്ന് ആയുധങ്ങളും സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. രണ്ട് എകെ 47 റൈഫിളും ഒരു എകെഎം റൈഫിളുമാണ് പിടികൂടിയത്. 

പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ വിവരങ്ങളെ തുടര്‍ന്നാണ് സൈന്യം തിരച്ചില്‍ ആരംഭിച്ചത്. മരിച്ച നാല് തീവ്രവാദികളില്‍ ഒരാള്‍ മുന്‍ സ്‌പെഷല്‍ പൊലീസ് ഓഫീസറായിരുന്നു.

പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഒളിഞ്ഞരിക്കുന്നതായി സംശയമുണ്ട്. സൈന്യം തിരച്ചില്‍ തുടരുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം