India

പൂവന്‍ കോഴി വീട്ടില്‍ കയറി; ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് അയല്‍ക്കാരനെ കല്ല് കൊണ്ടു അടിച്ചു കൊന്നു

പൂവന്‍ കോഴി വീട്ടില്‍ കയറി; ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് അയല്‍ക്കാരനെ കല്ല് കൊണ്ടു അടിച്ചു കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: അയല്‍ക്കാരന്‍ വളര്‍ത്തുന്ന പൂവന്‍ കോഴി വീട്ടില്‍ കയറിയതിന്റെ പേരില്‍ ഉടലെടുത്ത തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍. ചെന്നൈയിലെ അരിക്കമ്പേടിലാണ് ഞെട്ടിക്കുന്ന കൊല നടന്നത്.

ശശികുമാര്‍ എന്നയാളാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍ക്കാരനായ അന്‍പഴകന്‍, ഇയാളുടെ ഭാര്യ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സ്വകാര്യ മൊബൈല്‍ കമ്പനിയില്‍ ജോലിക്കാരനാണ് മരിച്ച ശശികുമാര്‍.

അന്‍പഴകന്‍ വളര്‍ത്തുന്ന പൂവന്‍ കോഴി ശശികുമാറിന്റെ വീട്ടില്‍ കയറിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. കോഴി വീട്ടിലെത്തി ചെടികളും മറ്റും നശിപ്പിച്ചതായി ചൂണ്ടിക്കാട്ടി ശശികുമാര്‍ അന്‍പഴകനോട് പരാതി പറഞ്ഞു. ഇത് ഇരുവരും തമ്മിലുള്ള വാക്കു തര്‍ക്കത്തിന് വഴിയൊരുക്കി. തര്‍ക്കത്തില്‍ അന്‍പഴകന്റെ ഭാര്യയും പക്ഷം ചേര്‍ന്നു.

തര്‍ക്കം മൂത്ത് കൈയാങ്കളിയായി. അതിനിടെ അന്‍പഴകനും ഭാര്യയും ചേര്‍ന്ന് കല്ല് കൊണ്ട് ശശികുമാറിനെ അടിച്ചു കൊല്ലുകയായിരുന്നു.

അറസ്റ്റ് ചെയ്ത അന്‍പഴകനേയും ഭാര്യയേയും കോടതിയില്‍ ഹാജരാക്കി. പിന്നീട് ഇരുവരേയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യൻ നാവികസേനാ കപ്പലുമായി പാക് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചു; പാകിസ്ഥാൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

ജപമാലയിലെ മണികൾ, ശരീരത്തിലെ മർമ്മങ്ങൾ; 108 എന്ന സംഖ്യയുടെ പ്രാധാന്യമെന്ത്?

തിരുവനന്തപുരം മൃ​ഗശാല വനത്തിന് സമീപത്തേക്ക് മാറ്റണം; നിർദേശവുമായി മുഖ്യമന്ത്രി

ഓൺലൈൻ ബിസിനസ് നിക്ഷേപ തട്ടിപ്പ്: തളിപ്പറമ്പ് സ്വദേശിക്ക് നഷ്ടപ്പെട്ടത് 17 ലക്ഷം രൂപ

മാണിക്യനും കാർത്തുമ്പിയും വരുന്നു; 'തേന്മാവിൻ കൊമ്പത്ത്' റീ റിലീസ് തീയതി പുറത്ത്