India

പെൺകുട്ടികളെ ബഹുമാനിക്കാൻ ആൺകുട്ടികളെ പഠിപ്പിക്കൂ: നരേന്ദ്രമോദി

കുടുംബ ബന്ധങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. അതോടൊപ്പം ആണ്‍കുട്ടികള്‍ക്ക് ഉത്തരവാദിത്തവും പഠിപ്പിച്ച് നല്‍കണം

സമകാലിക മലയാളം ഡെസ്ക്



മാണ്ഡല: രാജ്യത്ത് ലൈംഗിക പീഡനങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പെണ്‍കുട്ടികള്‍ക്ക് സംരക്ഷണം നല്‍കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിലെ മാണ്ഡലയില്‍ ദേശീയ പഞ്ചായത്തി രാജ് ദിനവുമായി ബന്ധപ്പെട്ട് നടന്ന പൊതുപരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

കുടുംബത്തില്‍ നിന്ന് തന്നെ പെണ്‍കുട്ടികള്‍ക്ക് ബഹുമാനം നല്‍കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുടുംബ ബന്ധങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. അതോടൊപ്പം ആണ്‍കുട്ടികള്‍ക്ക് ഉത്തരവാദിത്തവും പഠിപ്പിച്ച് നല്‍കണം. ആണ്‍കുട്ടികള്‍ ഉത്തരവാദിത്ത ബോധമുള്ളവരായി മാറിയാല്‍ പെണ്‍കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്നത് ഒരിക്കലും ബുദ്ധിമുട്ടേറിയ കാര്യമാകില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 

പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്നവരെ കാത്ത് തുക്കുമരണുണ്ട്. ഇക്കാര്യത്തില്‍ സാമൂഹ്യമുന്നേറ്റം അനിവാര്യമാണ്. ഈ പ്രശ്‌നത്തില്‍ രാജ്യം ഒന്നിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കത്വവ, ഉന്നാവോ സംഭവങ്ങളില്‍ രാജ്യവ്യാപക പ്രതിഷേധം ശക്തമായിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT